ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ഭക്ഷണത്തിനുള്ള പ്രധാന്യം വലുതാണ്. സ്ത്രീകള്‍ അവരുടെ ജീവിതത്തിന്‍റെ വിവിധഘട്ടങ്ങളില്‍ ആരോഗ്യസംരക്ഷണത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ വ്യത്യസ്തമാണ്. പ്രായത്തിനനുസരിച്ച് സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പ്രതിപാദിക്കുന്നത്.
നിങ്ങള്‍ ഒരു വീട്ടമ്മയാവട്ടെ, കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാവട്ടെ, അല്ലെങ്കില്‍ ഒരു വിദ്യാര്‍ഥിനിയാവട്ടെ ആരോഗ്യവതിയായിരിക്കുന്നതിനും അതുവഴി നിങ്ങളുടെ ജോലി കര്യക്ഷമമായി ചെയ്യാനും കഴിയുന്ന ഭക്ഷണക്രമം ഏതാണെന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. വളര്‍ച്ചയ്ക്കും ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്തുന്നതിനും സഹായകമാകുന്ന ഭക്ഷണങ്ങളാണ് നിങ്ങള്‍ ഒരു കൗമാരക്കാരിയാണെങ്കില്‍ കഴിക്കേണ്ടത്. ശരീരത്തിന്‍റെ ത്വരിത വളര്‍ച്ച നടക്കുന്ന കാലമാണ് കൗമാരക്കാലം. അതുകൊണ്ട്തന്നെ സമീകൃതആഹാരം ഈ ഘട്ടത്തില്‍ അത്യാന്താപേക്ഷിതമാണ്.
കൗമാരക്കാരികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
നല്ല കൊഴുപ്പ്( good fat ) ലഭിക്കുന്ന ഭക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ പ്രധാനമാണ്. മീൻ, വിവിധതരം അണ്ടിപരിപ്പുകള്‍, അവക്കാഡോ, ഒലീവ്ഓയില്‍ എന്നിവ നല്ല കൊഴുപ്പ് ലഭിക്കുന്ന സ്രോതസുകളാണ്. ഈ പ്രായത്തില്‍ ആര്‍ത്തവം ആരംഭിക്കുന്നതിനാല്‍ ഹിമോഗ്ലോബിന്‍റെ അളവ് കുറയാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് ധാരളം അയേണും, പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ട്രന്‍സ്‌ഫാറ്റും, സംസ്കരിച്ച പഞ്ചസാരയും അടങ്ങിയ ജങ്ക്ഫുഡുകള്‍ കൗമാരപ്രായക്കാര്‍ കഴിക്കുന്നത് ഒഴിവാക്കണം.
യുവതികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
നിങ്ങളുടെ വയസ് ഇരുപതിനും മുപ്പത് വയസിനുമിടയിലാണെങ്കില്‍ കാല്‍ഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ കാല്‍ഷ്യം സ്വാംശീകരിക്കണമെങ്കില്‍ വിറ്റാമിന്‍ ഡി ആവശ്യമാണ്. സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റാമിന്‍ ഡി പ്രധാനമായും ലഭിക്കുന്നത്. നിങ്ങള്‍ ആവശ്യത്തിന് സുര്യപ്രകാശം ഏല്‍ക്കാത്തയാളാണെങ്കില്‍ വിറ്റാമിന്‍ ഡി സപ്ലിമെന്‍റുകള്‍ കഴിക്കേണ്ടതുണ്ട്.
നിങ്ങള്‍ ഗര്‍ഭിണിയോ മുലയൂട്ടന്നതോ ആയ വ്യക്തിയാണെങ്കില്‍ കാല്‍ഷ്യം, പ്രോട്ടീന്‍, അയേണ്‍, വിറ്റാമിന്‍ സി എന്നിവയടങ്ങിയ ഭക്ഷണം കഴിക്കണം. നിങ്ങള്‍ ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുകയാണെങ്കില്‍ വിറ്റാമിനുകളായ ഡി, ബി12 എന്നിവയും അയേണ്‍, കാല്‍ഷ്യം, ഫോളിക് ആസിഡ് എന്നിവയും ലഭിക്കുന്ന സപ്ലിമെന്‍റുകള്‍ കഴിക്കണം. ഇരുപതിനും മുപ്പതിനും ഇടയില്‍ വയസുള്ള സ്ത്രീകളുടെ ആരോഗ്യകരമായ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നവയാണ് മാസം, പാലും പാല്‍ഉല്‍പ്പന്നങ്ങളും, കടല്‍മത്സ്യങ്ങള്‍, പച്ചക്കറികള്‍, പയര്‍, ഉണക്കിയപഴങ്ങള്‍, സിട്രസ് ആസിഡ് അടങ്ങിയ പഴങ്ങള്‍ എന്നിവ.
ആര്‍ത്തവവിരാമത്തോടടുക്കുന്ന സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ആര്‍ത്തവവിരാമത്തിലേക്ക് കടക്കുന്ന സ്ത്രീകള്‍ തീര്‍ച്ചായയും ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ് ഉപ്പ്, പ്രസിര്‍വേറ്റീവ്സ്, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍. നാല്‍പ്പതുകള്‍ അമ്പതുകള്‍ എന്നീ പ്രായത്തിലുള്ള സ്ത്രീകള്‍ കാല്‍ഷ്യവും അയേണും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കണം. ആന്‍റിഓക്സിഡന്‍റ്സ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും ഈ പ്രായത്തിലുള്ളവര്‍ കഴിക്കുന്നത് കുറയ്ക്കണം. കൊക്കോ, ഗ്രീന്‍ ടീ എന്നിവ ആന്‍റീഒക്സിഡന്‍റ് കൂടുതല്‍ അടങ്ങിയവയാണ്.
വിറ്റാമിനുകളായ ഡി, സി എന്നിവയ്ക്ക് പുറമെ ഈ പ്രായത്തിലുള്ളവര്‍ക്ക് ലഭിക്കേണ്ട മറ്റൊരു വിറ്റാമിനാണ് ബി12. നാഡിവ്യൂഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്ന വിറ്റാമിനാണ് ബി12. സസ്യാഹാരികള്‍ക്ക് ബി12 വിറ്റാമിന്‍ ലഭിക്കുന്നത് കുറവാണ്. അതുകൊണ്ടുതന്നെ ഇവര്‍ ബി12 വിറ്റാമിന്‍ സപ്ലിമെന്‍റുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
മെറ്റാബോളിക്കിലെ താളം തെറ്റലുകളും, വിറ്റാമിനുകളുടെ കുറവും ഈ പ്രയത്തില്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതുകൊണ്ട്തന്നെ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കുറഞ്ഞ അളവില്‍ ലഭിക്കുന്നതും പ്രോട്ടീന്‍ കൂടുതല്‍ ലഭിക്കുന്നതുമായ ഭക്ഷണക്രമമാണ് സ്വീകരിക്കേണ്ടത്. സ്ഥിരമായ വ്യായാമവും ഈ പ്രയാത്തിലുള്ളവര്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്.
അറുപത് കഴിഞ്ഞ സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
അറുപത് വയസില്‍ കൂടുതലുള്ള സ്ത്രീകള്‍ കാല്‍ഷ്യം, അയേണ്‍, പ്രോട്ടീന്‍ എന്നിവ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. സാച്യുറേറ്റഡ് ഫാറ്റും, അമിത ഉപ്പും ചേര്‍ത്ത ഭക്ഷണങ്ങളോട് ഈ പ്രായത്തിലുള്ളവര്‍ വിടപറയണം. അസിഡിറ്റി ഉണ്ടാക്കുന്ന സ്പൈസി ഫുഡുകളും, മധുരപലഹാരങ്ങളും കഴിക്കുന്നത് ഒഴിവാക്കണം. കാല്‍ഷ്യവും പ്രോട്ടീനും കൂടുതലായി അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ ഈ പ്രയത്തിലുള്ളവര്‍ക്ക് നല്ലതാണ്.
ഏത് പ്രായത്തിലുള്ളവരും ചെയ്യേണ്ട കാര്യമാണ് വേണ്ടത്ര വെള്ളം കുടിച്ച് നിര്‍ജ്ജലീകരണം ഉണ്ടാകുന്നത് ഒഴിവാക്കുക, ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പ്രയാത്തിന് അനുഗുണമായ വ്യയമങ്ങള്‍ ചെയ്യുക എന്നിവയൊക്കെ. ആരോഗ്യദായകമായ ഭക്ഷണക്രമം നിങ്ങള്‍ സ്വീകരിക്കുന്നതോടെ ശക്തമായ സ്ത്രീത്വത്തെ പുല്‍കുക കൂടിയാണ് നിങ്ങള്‍ ചെയ്യുന്നത്.
ALSO READ: സ്‌തനാർബുദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന പുതിയ തന്മാത്രയെ കണ്ടെത്തി ശാസ്‌ത്രജ്ഞര്‍