ETV Bharat / sukhibhava

വീട്ടില്‍ വളര്‍ത്താം 7 ഔഷധ സസ്യങ്ങള്‍ ; നിലനിര്‍ത്താം ആരോഗ്യവും സൗന്ദര്യവും - പുതിന

എളുപ്പത്തില്‍ പരിചരിക്കാമെന്നതും വീട്ടുമുറ്റത്തോ ടെറസിലോ ചട്ടിയില്‍ വളര്‍ത്താമെന്നതും ഈ ഏഴ് ഔഷധ സസ്യങ്ങളുടെ പ്രത്യേകതയാണ്

what plants can be grown at home  which plants are easy to grow  indoor plants to grow at home  basics of gardening  gardening  gardening tips  indoor plants  plants with medicinal benefits  which herbs can be grown at home  benefits of herbs  ഔഷധ സസ്യങ്ങള്‍  ആരോഗ്യം  സൗന്ദര്യം  ബ്രഹ്മി  അശ്വഗന്ധ  തുളസി  ചെറുനാരങ്ങ  കറ്റാർ വാഴ  പുതിന  ആര്യ വേപ്പ്
വീട്ടില്‍ വളര്‍ത്താം 7 ഔഷധ സസ്യങ്ങള്‍; നിലനിര്‍ത്താം ആരോഗ്യവും സൗന്ദര്യവും
author img

By

Published : Sep 21, 2021, 10:14 PM IST

ഔഷധ ഗുണമുള്ള ചെടികൾ വീട്ടിൽ വളർത്തുക ബുദ്ധിമുട്ടാണെന്നാണ് ആളുകൾ കരുതുന്നത്. കൂടുതൽ പരിചരണം ആവശ്യമുണ്ടെന്ന വിചാരം മൂലമാണിത്. എന്നാല്‍ ഈ ചിന്ത ശരിയല്ലെന്നാണ് ഈ രംഗത്തെ വിദഗ്‌ധരുടെ അഭിപ്രായം. വീടുകളുടെ ടെറസുകളിലോ മുറ്റത്തോ ചട്ടികളില്‍ എളുപ്പത്തില്‍ വളര്‍ത്താമെന്നും അതീവ പരിചരണമൊന്നും ആവശ്യമില്ലെന്നും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ വീടുകളില്‍ വളര്‍ത്താവുന്ന ഏഴ് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതലറിയാം.

ബ്രഹ്മി

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഔഷധ സസ്യമാണ് ബ്രഹ്മി. ഇത് തലച്ചോറിന്‍റെ വികാസത്തിനും ഓര്‍മ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടാതെ, അൾസർ, ചർമത്തിലെ മുറിവുകൾ തുടങ്ങിയവയ്‌ക്ക് ആശ്വാസം നല്‍കുന്നു. ബ്രഹ്മി തലച്ചോറിനെയും നാഡീവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കുന്നതിനാല്‍ ശ്രദ്ധയും ഏകാഗ്രതയും വർധിക്കും.

അശ്വഗന്ധ

ആയുർവേദത്തിൽ കാലങ്ങളായി ഉപയോഗിച്ചുവരുന്നതും നിരവധി രോഗങ്ങള്‍ക്ക് മികച്ച പ്രതിവിധി നല്‍കുന്നതുമായ ഒന്നാണ് അശ്വഗന്ധ. ഇത് സമ്മർദം കുറയ്ക്കാനും ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്താനും ഹൃദ്രോഗങ്ങൾ തടയാനും ഇത് ഗുണപ്രദമാണ്. കാഴ്‌ച ശക്തി നിലനിർത്താനും മുറിവുകൾ ഭേദമാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും അശ്വഗന്ധ നല്ലതാണ്. കൂടാതെ, കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും ഉത്തമമാണ്.

തുളസി

മതപരമായ ചടങ്ങുകള്‍ക്ക് സാധാരണ ഗതിയില്‍ ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട ഔഷധ സസ്യമാണ് തുളസി. പ്രധാനമായും നാല് തരം തുളസികളാണുള്ളത്. രാമ തുളസി, കാട്ടുതുളസി, കൃഷ്ണ തുളസി, കർപ്പൂര തുളസി എന്നിവയാണവ.

അണുക്കളെ നശിപ്പിക്കാന്‍ ഉത്തമമാണ് ഈ ചെടി. ആന്‍റിബയോട്ടിക് ഗുണങ്ങൾ നിരവധിയുണ്ട് തുളസിയില്‍. പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ സുഖപ്പെടുത്താൻ മികച്ചതുമാണ്.

തെരുവ പുല്ല്

ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് തെരുവ പുല്ല് അഥവാ ഇഞ്ചി പുല്ല് (Lemongrass). സാലഡുകൾ, സൂപ്പുകൾ തുടങ്ങിയവയില്‍ തെരുവ പുല്ല് ഉപയോഗിക്കാറുണ്ട്. മാനസിക സമ്മർദം കുറയ്‌ക്കാനുള്ള ചികിത്സയില്‍ ഇവ ചേര്‍ക്കാറുണ്ട്.

പനി, തൊണ്ടവേദന, വയറുവേദന, തലവേദന, സന്ധി വേദന, പേശിവേദന, ദഹനനാളത്തിലെ പിരിമുറുക്കം, പേശിവേദന തുടങ്ങിയവയ്ക്ക്‌ ഉത്തമ പരിഹാരമാണ് ഇഞ്ചി പുല്ല്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കാറുണ്ട്.

കറ്റാർ വാഴ

എവിടെയും എളുപ്പത്തിൽ വളർത്താവുന്ന ഒന്നാണ് കറ്റാർവാഴ. ഇതിന് വലിയ പരിചരണം ആവശ്യമില്ല. ഈ ചെടി വളർത്തുന്നിടത്ത് കൊതുകുകൾ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. കറ്റാർ വാഴയിൽ ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ കറ്റാർ വാഴ ജ്യൂസ് കഴിക്കുന്നത് മികച്ച ഫലം നല്‍കും.

പുതിന

ഏത് പരിസ്ഥിതിയിലും എളുപ്പത്തില്‍ വളരുന്ന ചെടിയാണ് പുതിന. വയറുവേദന, പനി, ശരീരത്തില്‍ കാണുന്ന വീക്കം, കുടൽ പ്രശ്‌നങ്ങൾ തുടങ്ങിയവയ്‌ക്ക് ആശ്വാസം നൽകാൻ ഉപയോഗിക്കുന്നു. ബാക്ടീരിയകളുടെ വളർച്ച തടയാനും ഇത് സഹായിക്കുന്നു. കൂടാതെ, മൗത്ത് ഫ്രെഷ്‌നറായും ഉപയോഗിക്കാവുന്നതാണ്.

ആര്യവേപ്പ്

ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ആര്യവേപ്പ് വളരെ ഗുണം ചെയ്യും. വലിയ മരം മുതൽ ഒരു ചെറിയ ചെടി വരെ വിവിധ വലുപ്പത്തില്‍ വേപ്പുണ്ട്. മികച്ച ആന്‍റിസെപ്റ്റിക് ഗുണങ്ങളും വേപ്പില്‍ അടങ്ങിയിട്ടുണ്ട്. താരന്‍ മാറ്റുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഇല അരച്ച് തേയ്‌ക്കാവുന്നതാണ്.

ALSO READ: സംഗീതം മാനസികാരോഗ്യത്തിന് അത്യുത്തമമെന്ന് പഠനങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.