ലോകമെമ്പാടുമുള്ള മുസ്‌ലിം ജനത റമദാനിന്‍റെ വ്രത ശുദ്ധിയിലാണ്. ഇക്കാലയളവില്‍ 30 ദിവസം തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കുന്നു. ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമദാനിലെ വ്രതം. പ്രഭാതം മുതല്‍ പ്രദോഷം വരെ നോമ്പനുഷ്ഠിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം ഇല്ലാതാകുന്നു.
ഈ സമയത്ത് പ്രത്യേകിച്ച് നിരവധി സംസ്ഥാനങ്ങളിലും ചൂട് തരംഗങ്ങള്‍ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. റമദാനില്‍ ആരോഗ്യകരമായിരിക്കാനായി ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം.
ധാരാളം വെള്ളം കുടിക്കുക: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ നോമ്പുകാലത്ത് ജലാംശം നിലനിര്‍ത്തുകയെന്നത് അത്യന്താപേക്ഷിതമാണ്. ഇത്തരത്തില്‍ ജലാംശം നിലനിര്‍ത്തണമെങ്കില്‍ ഒരു ദിവസം കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. പ്രഭാതത്തില്‍ നോമ്പ് ആരംഭിക്കുന്നതിന്‍റെ അരമണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക.
വെള്ളം കുടിക്കുമ്പോള്‍ ഒരിക്കലും ഒറ്റവലിക്ക് കുടിക്കാതിരിക്കുക. അല്‍പാല്‍പമായി നിര്‍ത്തി നിര്‍ത്തി കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ സന്തുലിത ഊഷ്മാവ് കുറക്കാന്‍ സഹായിക്കുന്നു.
പോഷക സമ്പുഷ്‌ടമായ ഭക്ഷണങ്ങള്‍ കഴിക്കുക: നോമ്പ് സമയങ്ങളില്‍ കൂടുതല്‍ വിറ്റാമിനുകളും പോഷകങ്ങളുമടങ്ങിയ നട്ട്സ്, വിവിധയിനം വിത്തുകള്‍ പോലുള്ളവ ഭക്ഷണത്തിലുള്‍പ്പെടുത്തുക. കഴിവതും ഇത്തരം ഭക്ഷണങ്ങള്‍ ഇഫ്താര്‍ സമയങ്ങളില്‍ ആദ്യം കഴിക്കുക. അത് കഴിഞ്ഞ് അരമണിക്കൂറിന് ശേഷം മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുക.
ഈത്തപ്പഴം സ്ഥിരമായി കഴിക്കുക: ഈത്തപ്പഴത്തില്‍ ധാരാളം വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു. ശരീര കോശങ്ങളില്‍ ദ്രാവകങ്ങള്‍ സംഭരിക്കുന്നതിനുള്ള കഴിവ് വിറ്റാമിന്‍ കെ ഉണ്ട്. സ്ഥിരമായി ഈത്തപഴം കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമുള്ള കോപ്പർ, സെലിനിയം, മഗ്നീഷ്യം എന്നിവ ലഭിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവിനെ നിയന്ത്രിക്കുന്നു.
തൈര് പതിവാക്കുക: ദിനേന തൈര് കഴിക്കുന്നത് വളരെ ഉത്തമമാണ്. ഇതിലൂടെ ശരീരത്തനാവശ്യമായ ജലാംശം ലഭിക്കുന്നു. മാത്രമല്ല ഇത് ദഹന പ്രക്രിയയെ സുഖമമാക്കുകയും വയറിലെ അസിഡിറ്റിയെ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടുതല്‍ ഉപ്പുള്ളതും മധുരമുള്ളതും എരിവുള്ളതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുക.ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നോമ്പുകാലം മുഴുവന്‍ നിങ്ങള്‍ക്ക് ആരോഗ്യവനായിരിക്കാം.