ETV Bharat / state

വൈത്തിരിയില്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി അറസ്‌റ്റ്‌ ചെയ്‌തു

കേരളത്തിലും തമിഴ്‌നാട്ടിലും കൊലപാതകം, ലഹരിമരുന്ന് വില്‍പ്പന, അടിപിടി, മോഷണം, പോക്സോ തുടങ്ങി നിരവധി കേസില്‍ പ്രതിയാണ് അറസ്റ്റിലായ ജംഷീര്‍ അലി

youth arrested under Kappa in Wayanad  youth arrested under Kappa  Wayanad news updates  ഓപ്പറേഷന്‍ കാവല്‍  വൈത്തിരിയില്‍ യുവാവിനെതിരെ കാപ്പ ചുമത്തി  CAPA  Kappa  kappa arrest updates  latest news in wayanad  news updates in Wayanad
വൈത്തിരിയില്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി അറസ്‌റ്റ്‌ ചെയ്‌തു
author img

By

Published : Oct 25, 2022, 3:56 PM IST

വയനാട്: വൈത്തിരിയില്‍ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവിനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. പൊഴുതന പെരുങ്കോട സ്വദേശിയായ ജംഷീര്‍ അലിയാണ്(38) അറസ്റ്റിലായത്. ഇന്നലെയാണ് (ഒക്‌ടോബര്‍ 24) ഇയാളെ അറസ്റ്റ് ചെയ്‌തത്. കൊലപാതകം, ലഹരിമരുന്ന് വില്‍പ്പന, അടിപിടി, മോഷണം, പോക്സോ തുടങ്ങി വിവിധ കേസുകളിൽ പ്രതിയാണ് ഇയാള്‍.

വയനാട് ജില്ല പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ല കലക്‌ടര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് നടപടി. ഓപ്പറേഷന്‍ കാവലിന്‍റെ ഭാഗമായാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്. വയനാട്ടിലെ വൈത്തിരി, മേപ്പാടി, കേണിച്ചിറ, പടിഞ്ഞാറത്തറ, കല്‍പ്പറ്റ എന്നീ പൊലീസ് സ്റ്റേഷനുകളിലും തമിഴ്‌നാട്ടിലെ കൂന്നൂര്‍, ഷോളൂര്‍മറ്റം പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.

ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെയും ഗുണ്ട പട്ടികയില്‍ ഉള്‍പ്പെട്ടവരെയും സാമൂഹ്യ വിരുദ്ധരെയും കണ്ടെത്തി കാപ്പ ചുമത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.