ETV Bharat / state

കാട്ടാനയോടിച്ചപ്പോൾ ഭയന്ന് മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു - wild elephant attack in wayanad

തിരുനെല്ലി അപ്പാപ്പറ മധ്യപാടി മല്ലികപാറ കോളനിയിലെ രതീഷ് ആണ് മരത്തിൽ നിന്ന് വീണുമരിച്ചത്

young man fell from the tree and died in wayanad  യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു  ആനയെപ്പേടിച്ച് മരത്തിൽ കയറിയ യുവാവ് വീണു മരിച്ചു  തിരുനെല്ലി അപ്പാപ്പറ മധ്യപാടി മല്ലികപാറ കോളനി  തിരുനെല്ലിയിൽ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു  വയനാട്ടിൽ കാട്ടാന ശല്യം  wild elephant attack in wayanad  Young Man died fell down from the tree
കാട്ടാന ഓടിച്ചപ്പോൾ ഭയന്ന് മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു
author img

By

Published : Nov 22, 2022, 3:36 PM IST

വയനാട്: കാട്ടാനയോടിച്ചപ്പോൾ രക്ഷപ്പെടാൻ വേണ്ടി മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. തിരുനെല്ലി അപ്പാപ്പറ മധ്യപാടി മല്ലികപാറ കോളനിയിലെ രാജുവിന്‍റെയും, ഗൗരിയുടേയും മകൻ രതീഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.

മധ്യപാടി ബി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റിൽ കാവലിനായി പോയതായിരുന്നു. ഇതിനിടെ രാത്രി 10 മണിയോടെ ഇരുവരെയും കാട്ടാന ഓടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ഓടി മരത്തിൽ കയറിയ രതീഷ് കാൽ തെറ്റി താഴെ വീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

കൂടെയുണ്ടായിരുന്ന ഗണേശൻ ഓടി രക്ഷപ്പെടുകയായിരുന്നു. താൻ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോൺ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് ഗണേഷ് വന്ന് നോക്കുമ്പോഴാണ് രതീഷ് മരത്തിന് താഴെ വീണു കിടക്കുന്നത് കണ്ടത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിലെത്തിച്ചുവെങ്കിലും രതീഷ് മരണപ്പെട്ടിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. തലപ്പുഴ പൊലീസ് സ്റ്റേഷനിലെ രമേശ്, രാജേഷ് എന്നിവർ സഹോദരങ്ങളാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.