ETV Bharat / state

മാനന്തവാടിയില്‍ ആടിനെ കൊന്ന് വന്യമൃഗം; പുലിയോ കടുവയോ അല്ലെന്ന് വനംവകുപ്പ് - കടുവ

മാനന്തവാടിയില്‍ കര്‍ഷകനെയും വളര്‍ത്തുമൃഗങ്ങളെയും കടുവ കൊന്ന് അടുത്തിടെ ഭീതിവിതച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആടിനെ കൊന്നത് കടുവ തന്നെയെന്ന് സംശയം ഉയര്‍ന്നെങ്കിലും അല്ലെന്നാണ് വനംവകുപ്പിന്‍റെ സ്ഥിരീകരണം

wild animal killed goat in Mananthavady wayanad  Mananthavady wayanad  മാനന്തവാടിയില്‍ ആടിനെ കൊന്ന് വന്യമൃഗം  മാനന്തവാടി  വയനാട് ഇന്നത്തെ വാര്‍ത്ത  wayanad todays news
മാനന്തവാടിയില്‍ ആടിനെ കൊന്ന് വന്യമൃഗം
author img

By

Published : Jan 18, 2023, 5:37 PM IST

ആടിനെ വന്യമൃഗം കൊന്ന നിലയില്‍

വയനാട്: മാനന്തവാടി കല്ലുമൊട്ടക്കുന്നില്‍ ആടിനെ കൊന്ന് വന്യമൃഗം. മണിത്തൊട്ടി ബിജുവിന്‍റെ ഒരു വയസുള്ള ആടിനെയാണ് കൊന്നത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.

കരച്ചില്‍ കേട്ട് ലൈറ്റ് ഇട്ടപ്പോഴേക്കും ഒരു മൃഗം ഓടിപ്പോവുന്ന ശബ്‌ദം കേട്ടതായി ബിജു പറയുന്നു. വീടിനോട് ചേര്‍ന്ന ഭാഗത്തെ പശുത്തൊഴുത്തിനുപുറത്ത് കെട്ടിയിരുന്ന ആടാണ് ചത്തത്. തൊഴുത്തില്‍ പശുക്കള്‍ ഉണ്ടായിരുന്നെങ്കിലും കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.

കടുവയോ പുലിയോ അല്ല ആക്രമിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചതായി വനംവകുപ്പ് അറിയിച്ചു. നേരത്തെ കടുവയുടെ സാന്നിധ്യമുള്ള പ്രദേശംകൂടിയാണ് ഇവിടം. സംഭവത്തിന് ശേഷം പൊലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്‌തിട്ടുണ്ട്. മാനന്തവാടി നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് കല്ലുമൊട്ടക്കുന്ന്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.