വയനാട്: ജില്ലയില്‍ ഇന്ന് 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 122 പേര്‍ക്ക് രോഗമുക്തി. ഒരു ആരോഗ്യ പ്രവര്ത്തകൻ ഉള്‍പ്പെടെ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6116 ആയി. 5090 പേര് ഇതുവരെ രോഗമുക്തരായി. ആകെ കൊവിഡ് മരണം 40. നിലവില്‍ 986 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവര്‍:
സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ 12 പേര്, പടിഞ്ഞാറത്തറ 8, മാനന്തവാടി 7, മേപ്പാടി 6, തവിഞ്ഞാല്‍ 5, കല്‍പ്പറ്റ 4 , തിരുനെല്ലി 3 , പുല്‍പ്പള്ളി, വെള്ളമുണ്ട, മുട്ടില്‍, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി 2 പേര് വീതം, പൂതാടി, മൂപ്പൈനാട്, കണിയാമ്പറ്റ നെന്മേനി, വൈത്തിരി, അമ്പലവയല്‍, പനമരം, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ബംഗാളില്‍ നിന്ന് വന്ന 2 ബത്തേരി സ്വദേശികള്‍, ആസാമില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, ബംഗാളില്‍ നിന്ന് വന്ന 3 പൊഴുതന സ്വദേശികള്‍, ഹൈദരാബാദില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.