വയനാട്: വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിൽ ചരിഞ്ഞ കുട്ടിയാനയുടെ ജഡം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു. ഏകദേശം അഞ്ചു മാസം പ്രായമുള്ള പിടിയാനക്കുട്ടിയെ ഞായറാഴ്ച പുലർച്ചെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സമീപത്ത് കാട്ടാനക്കൂട്ടം ഉള്ളതിനാൽ വനപാലകർക്ക് ചരിഞ്ഞ കാട്ടാനക്കുട്ടിയുടെ അടുത്തേക്കെത്താൻ കഴിഞ്ഞിരുന്നില്ല. ജഡത്തില്‍ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ആനകൾ പിൻവാങ്ങുകയായിരുന്നു. ആന്തരികാവയവങ്ങളുെടെ പരിശോധനാഫലം ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
വയനാട് വന്യജീവി സങ്കേതത്തിൽ ചരിഞ്ഞ കുട്ടിയാനയുടെ ജഡം സംസ്കരിച്ചു - Wayanad Wildlife Sanctuary
അഞ്ചു മാസം പ്രായമുള്ള പിടിയാനക്കുട്ടിയെ ഞായറാഴ്ച പുലർച്ചെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.