വയനാട്: ജില്ലയിലെ പ്രളയബാധിതരുടെ പുനരധിവാസം പൂര്‍ത്തിയാവാത്ത ഘട്ടത്തില്‍ ടൂറിസം ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് സർക്കാർ ലക്ഷങ്ങൾ പണം മുടക്കുന്നത് വിവാദമാകുന്നു. സർക്കാർ ഖജനാവില്‍ നിന്നും 30 ലക്ഷം രൂപയാണ് 'സ്‌പ്ലാഷ്-19' എന്ന പേരില്‍ നടത്തുന്ന പരിപാടിക്ക് വേണ്ടി വകയിരുത്തിയിരിക്കുന്നത്. പ്രളയക്കെടുതിയില്‍ കിടപ്പാടം നഷ്‌ടപ്പെട്ട നിരവധി പേരുടെ വീട് നിര്‍മ്മാണം പാതിവഴിയിലായ സാഹചര്യത്തില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് നാട്ടുകാരില്‍നിന്നുമുയരുന്നത്.
ഇത്തരത്തില്‍ നടത്തുന്ന പരിപാടികൾ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പര്യാപ്‌തമല്ലെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. ടൂറിസം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സംരംഭകരുമെല്ലാം നാല് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.