വയനാട്: ജില്ലയിൽ 281 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13708 ആയി ഉയർന്നു.
ഒരു ആരോഗ്യ പ്രവര്‍ത്തകൻ ഉള്‍പ്പെടെ 279 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാലു പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. 162 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 11616 ആകുകയും ചെയ്‌തു. നിലവില്‍ 2011 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1288 പേര്‍ വീടുകളിൽ ഐസൊലേഷനിലാണ്.
ബത്തേരി സ്വദേശികളായ 78 പേർ, കണിയാമ്പറ്റ സ്വദേശികളായ 32 പേർ, കൽപ്പറ്റ സ്വദേശികളായ 31 പേർ, മേപ്പാടി സ്വദേശികളായ 29 പേർ, മാനന്തവാടി സ്വദേശികളായ 15 പേർ, മുട്ടിൽ സ്വദേശികളായ 13 പേർ, പടിഞ്ഞാറത്തറ സ്വദേശികളായ 11 പേർ, പൊഴുതന സ്വദേശികളായ ഒൻപതു പേർ, പനമരം സ്വദേശികളായ ഏഴു പേർ, പുൽപ്പള്ളി, തവിഞ്ഞാൽ എന്നീ പ്രദേശങ്ങളിലെ ആറു പേർ വീതം, കോട്ടത്തറ, മീനങ്ങാടി, പൂതാടി, തരിയോട് പ്രദേശങ്ങളിലെ അഞ്ചു പേർ വീതം, എടവക, വെള്ളമുണ്ട, വൈത്തിരി എന്നീ പ്രദേശങ്ങളിലെ നാലു പേർ വീതം, തിരുനെല്ലിയിൽ മൂന്നു പേർ, അമ്പലവയൽ, മൂപ്പൈനാട്, നെന്മേനി എന്നീ പ്രദേശങ്ങളിലെ രണ്ടു പേർ, വെങ്ങപ്പള്ളി സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. ഡിസംബർ 14ന് കോയമ്പത്തൂരിൽ നിന്നും വന്ന പൂതാടി സ്വദേശി, ഗുജറാത്തിൽ നിന്നും എത്തിയ പുൽപ്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി രോഗ ബാധിതരായവർ.