വയനാട് : ജില്ലയില്‍ 207 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരി ച്ചു. 110 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 19064 ആയി. 16242 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവിൽ 114 മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2708 പേരാണ് ചികിത്സയിലുള്ളത്.