ETV Bharat / state

വയനാട് നഗരസഭകളിൽ യുഡിഎഫ് മുന്നേറ്റം - മാനന്തവാടി

മാനന്തവാടിയിലും, കൽപ്പറ്റയിലും രണ്ടു സീറ്റിന്‍റെ വ്യത്യാസത്തിലാണ് യുഡിഎഫ് ഭരണം സ്വന്തമാക്കിയത്.

wayanad municipalities UDF election result  വയനാട് നഗരസഭകളിൽ യുഡിഎഫ് മുന്നേറ്റം  സുൽത്താൻ ബത്തേരി  മാനന്തവാടി  കൽപ്പറ്റ
വയനാട് നഗരസഭകളിൽ യുഡിഎഫ് മുന്നേറ്റം
author img

By

Published : Dec 16, 2020, 4:36 PM IST

വയനാട്: ഇടതു പ്രതീക്ഷകൾ തകർത്ത് വയനാട്ടിൽ നഗരസഭകളിൽ യുഡിഎഫ് മുന്നേറ്റം. മൂന്നിൽ രണ്ടിലും യുഡിഎഫ് ഭരണം പിടിച്ചെടുത്തു. 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നഗരസഭകൾ മൂന്നും എൽഡിഎഫ് കൈക്കലാക്കായിരുന്നു. എന്നാൽ ഇത്തവണ കൈവിട്ടു. സുൽത്താൻ ബത്തേരിയിൽ മാത്രമാണ് ഇടതുപക്ഷത്തിന് ആധിപത്യം പുലർത്താനായത്. 35 ഡിവിഷനുകളുള്ള ഇവിടെ 23 സീറ്റ് ഇടതുപക്ഷം നേടി.

മാനന്തവാടിയിലും, കൽപ്പറ്റയിലും രണ്ടു സീറ്റിന്‍റെ വ്യത്യാസത്തിലാണ് യുഡിഎഫ് ഭരണം സ്വന്തമാക്കിയത്. കൽപ്പറ്റയിൽ തോറ്റവരിൽ കഴിഞ്ഞ തവണത്തെ നഗരസഭാ അധ്യക്ഷ സനിത ജഗദീഷും ഉൾപ്പെടുന്നു. 28 ഡിവിഷനുകളുള്ള ഇവിടെ 15 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്.

36 ഡിവിഷനുകളുള്ള മാനന്തവാടി നഗരസഭയിൽ 19 സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തിൽ നഗരസഭകൾ മൂന്നിലും ഇടതുമുന്നണിക്കായിരുന്നു ലീഡ്. പരമ്പരാഗത യുഡിഎഫ് സീറ്റുകൾ പലതും എൽഡിഎഫ് നേടി. മാനന്തവാടി നഗരസഭയിൽ കഴിഞ്ഞ നാൽപ്പതു വർഷവും യുഡിഎഫിനൊപ്പം നിന്ന ചെറ്റപ്പാലം ഇക്കൊല്ലം ഇടതു പക്ഷത്തിനെയാണ് അനുകൂലിച്ചത്. ഇതെല്ലാം ഇടതു നേതാക്കളുടെ ആത്മവിശ്വാസം ഉയർത്തിയെങ്കിലും പിന്നീട് സ്ഥിതി മാറി. 11 മണിയോടെ തന്നെ മാനന്തവാടി, കൽപ്പറ്റ നഗരസഭകൾ യുഡിഎഫിനൊപ്പമായിരിക്കുമെന്ന സൂചനകൾ കിട്ടിത്തുടങ്ങിയിരുന്നു. യുഡിഎഫിന്‍റെ ഉറച്ച കോട്ടയായിരുന്ന സുൽത്താൻ ബത്തേരിയിൽ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കാനായതാണ് ഇടതുപാളയത്തിന് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.