വയനാട്: ജില്ലയിലെ മേപ്പാടി മേഖലയില്‍ മഴ ശക്തം. മേപ്പാടി, പുത്തുമല മേഖലകളിലാണ് രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്നത്. കഴിഞ്ഞ ദിവസം 310 മില്ലി മീറ്റർ മഴയും ഇന്ന് 370 മില്ലി മീറ്റർ മഴയുമാണ് ഇവിടെ കിട്ടിയത്. ചാലിയാറിന്‍റെ വൃഷ്ടി പ്രദേശമായതിനാല്‍ പുഴയുടെ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനോടകം തുറന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായതിനാൽ മുൻകരുതൽ എന്ന നിലയിൽ പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചിച്ചു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ ആണ് ചൂരൽമല, പുത്തുമല മേഖലയിൽ തുറന്നത്. കനത്ത മഴ കാരണം ഭീതിയിലാണ് ഈ മേഖലയിലുള്ളവർ. വയനാട്ടിൽ നാളെയും ഞായറാഴ്‌ചയും റെഡ് അലർട്ടും വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.