വയനാട്: പുൽപ്പള്ളി കൊളവള്ളിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു. ചെതലയം റേഞ്ച് ഓഫിസർ ടി.ശശികുമാറിനെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ ശശികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടിലിറങ്ങിയ കടുവെയെ തുരത്താൻ രണ്ടു ദിവസം മുൻപ് മുതലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചിൽ തുടങ്ങിയത്. തിരച്ചിൽ സംഘത്തിന് മുന്നിലായിരുന്ന റേഞ്ച് ഓഫീസറുടെ മേൽ കടുവ ചാടി വീഴുകയായിരുന്നു. കഴിഞ്ഞ വർഷവും തിരച്ചിലിനിടെ ശരി കുമാറിനെ കടുവ ആക്രമിച്ചിരുന്നു. തലയിൽ ഹെൽമറ്റ് ധരിച്ചിരുന്നതു കൊണ്ടാണ് വലിയ പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപെട്ടതെന്ന് ദൃസാക്ഷികൾ പറയുന്നു.