വയനാട്: കൊറോണ വൈറസുമായി ബന്ധപ്പെട്ട് വയനാട്ടിൽ അഞ്ച് പേര്‍ കൂടി പുതുതായി നിരീക്ഷണത്തിൽ. ഇതോടെ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 58 ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആർ.രേണുക പറഞ്ഞു.
അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നും ജില്ലയിലെത്തിയ പുതിയ വിനോദസഞ്ചാരികളെ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കാത്ത റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ഹോംസ്റ്റേകൾക്കുമെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി.