വയനാട്: ജില്ലയില്‍ കുരങ്ങ് പനിക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താന്‍ തീരുമാനം. രോഗബാധിത പ്രദേശത്ത് എല്ലാവർക്കും പ്രതിരോധകുത്തിവെപ്പ് നൽകുമെന്നും രോഗ ലക്ഷണങ്ങളുള്ള കുരങ്ങുകളെ ഉൾക്കാട്ടിലേക്ക് വിടുമെന്നും ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു. കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കുരങ്ങ് പനിയെ തുടര്‍ന്ന് കാട്ടിക്കുലം നാരങ്ങാകുന്ന് കോളനി നിവാസിയായ മീനാക്ഷി മരിച്ചതിനെ തുടര്‍ന്ന് എം.എല്‍.എയും ജില്ലാ കലക്ടറും കോളനി സന്ദര്‍ശിച്ചിരുന്നു. മീനാക്ഷിക്ക് പ്രഥമിക കേന്ദ്രത്തിന്‍ നിന്നും കൃത്യമായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുക്കാര്‍ ജില്ലാ കലക്ടറെ തടഞ്ഞതിനെ തുടര്‍ന്നാണ് എംഎല്‍എയുടേയും കലക്ടറുടേയും നേതൃത്വത്തില്‍ ഉന്നതലയോഗം ചേര്‍ന്നത്. യോഗത്തില്‍ ആരോഗ്യ-വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.