വയനാട്: ജില്ലയില്‍ ശനിയാഴ്ച 239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 157 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14667 ആയി. 12,330 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 പേർ മരിച്ചു. നിലവില്‍ 2250 പേരാണ് ചികിത്സയിലുള്ളത്.
മേപ്പാടി സ്വദേശികളായ 36 പേർ, കണിയാമ്പറ്റ 22 പേർ, എടവക 21 പേർ, ബത്തേരി 20 പേർ, പനമരം 18 പേർ, കൽപ്പറ്റ 15 പേർ, നൂൽപ്പുഴ 12 പേർ, വേങ്ങപ്പള്ളി, കോട്ടത്തറ 11 പേർ വീതം, തവിഞ്ഞാൽ, മുട്ടിൽ 10 പേർ വീതം, പടിഞ്ഞാറത്തറ, പൂതാടി എട്ട് പേർ വീതം, മാനന്തവാടി, മൂപ്പൈനാട് ആറ് പേർ വീതം, വൈത്തിരി അഞ്ച് പേർ, പുൽപ്പള്ളി, തിരുനെല്ലി നാല് പേർ വീതം, നെന്മേനി, പൊഴുതന മൂന്ന് പേർ വീതം, തൊണ്ടർനാട് രണ്ടു പേർ, അമ്പലവയൽ, മുള്ളൻകൊല്ലി, തരിയോട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.