ETV Bharat / state

വയനാട് 87 പേര്‍ക്കു കൂടി കൊവിഡ് - വയനാട് ജില്ലയിലെ കൊവിഡ് മുക്തി

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5913 ആയി. 4880 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേര്‍ മരിച്ചു.

covid confirmed  covid  Wayanad covid update  വയനാട് ജില്ല കൊവിഡ്  വയനാട് ജില്ലയിലെ കൊവിഡ് മുക്തി  വയനാട് ജില്ലയിലെ കൊവിഡ് വാര്‍ത്ത
വയനാട് ജില്ലയില്‍ 87 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Oct 20, 2020, 7:36 PM IST

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 87 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 115 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5913 ആയി. 4880 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേര്‍ മരിച്ചു. നിലവില്‍ 993 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 398 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

നെന്മേനി സ്വദേശികളായ 20 പേര്‍, മേപ്പാടി 18, വെള്ളമുണ്ട 11, കല്‍പ്പറ്റ, മാനന്തവാടി സ്വദേശികളായ ആറ് പേര്‍ വീതം, ബത്തേരി നാല്, എടവക മൂന്ന്, മീനങ്ങാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ രണ്ട് പേര്‍ വീതം, കോട്ടത്തറ, മുള്ളന്‍കൊല്ലി, പൊഴുതന, പുല്‍പ്പള്ളി, തിരുനെല്ലി, മുട്ടില്‍, തൊണ്ടര്‍നാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. ഒക്ടോബര്‍ 19 ന് ബെംഗളൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ, മേപ്പാടി സ്വദേശികള്‍, ഒക്ടോബര്‍ 13ന് ഡല്‍ഹിയില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശി, ഒക്ടോബര്‍ 19 ന് തമിഴ്‌നാട്ടില്‍നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം ബാധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.