ETV Bharat / state

വയനാട്ടില്‍ പുതിയ കൊവിഡ് ക്ലസ്റ്ററുകള്‍

വാളാടും സുൽത്താൻ ബത്തേരിയും കൊവിഡ് ക്ലസ്റ്റർ ആകുമെന്നാണ് ഇപ്പോഴത്തെ സൂചന.

വയനാട്ടില്‍ പുതിയ കൊവിഡ് ക്ലസ്റ്ററുകള്‍  latest wayanad
വയനാട്ടില്‍ പുതിയ കൊവിഡ് ക്ലസ്റ്ററുകള്‍
author img

By

Published : Jul 28, 2020, 2:22 PM IST

വയനാട്: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാടും സുൽത്താൻ ബത്തേരിയിലും സ്ഥിതി വഷളാകുന്നു. രണ്ടിടങ്ങളും കൊവിഡ് ക്ലസ്റ്റർ ആകുമെന്നാണ് ഇപ്പോഴത്തെ സൂചന. വാളാട് നടത്തിയ ആന്‍റിജൻ പരിശോധനയിൽ 42 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 95പേരെ പരിശോധിച്ചതിൽ ആണ് 42 പേർക്ക് രോഗം സ്ഥിരീകരിച്ചത്. പരിശോധന തുടരുകയാണ്. രണ്ടു കുടുംബങ്ങളിൽ ഉള്ളവർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് . മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഈ കുടുംബങ്ങളിലെ തന്നെ എട്ടുപേർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ രണ്ട് വിവാഹ ചടങ്ങിലും പങ്കെടുത്തിരുന്നു.

സുൽത്താൻബത്തേരിയിൽ ആറു പേർക്ക് കൂടി ആന്‍റിജൻ പരിശോധനയിൽ കൊവിഡ്19 സ്ഥിരീകരിച്ചു. ഒരു സ്ഥാപനത്തിൽ തന്നെ ജോലി ചെയ്തിരുന്ന 17 പേർക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ് പുതുതായി രോഗം സ്ഥിരീകരിച്ച 6 പേരും.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.