വയനാട്: ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വയനാട് ഇപ്പോഴും പിന്നിലാണെന്ന് വിലയിരുത്തൽ. കൽപ്പറ്റയിൽ നടന്ന ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയുടെ അവലോകന യോഗത്തിലാണ് വിലയിരുത്തൽ.
ഇന്ത്യയിൽ വികസനത്തിൽ പിന്നോക്കം നിൽക്കുന്ന 117 ജില്ലകളെ മുന്നിൽ എത്തിക്കാൻ ഉള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം. ഒന്നരവർഷം മുൻപാണ് വയനാട്ടിൽ പദ്ധതി പ്രവർത്തനം ആരംഭിച്ചത്.