വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മൃഗക്ഷേമ ബോർഡംഗങ്ങളുടെ സന്ദർശനം ഇന്നും തുടരും. സർവകലാശാലയിലെ പക്ഷികള്‍ നേരിടുന്ന ദുരിതം വിവാദമായതിനെ തുടർന്നാണ് ബോര്‍ഡംഗങ്ങള്‍ സന്ദര്‍ശനത്തിനെത്തിയത്. ഇന്നലെ സര്‍വകലാശാല സന്ദര്‍ശിച്ച സംഘം ഒട്ടക പക്ഷികളെയും എമുവിനെയും സമീപത്തെ ഷെഡിലേക്ക് മാറ്റി. വൈസ് ചാൻസലറും രജിസ്ട്രാറുമായും ബോര്‍ഡംഗങ്ങള്‍ ചർച്ച നടത്തും.
ഒരു വർഷം മുമ്പ് പഠനഗവേഷണ പദ്ധതികളുടെ ഭാഗമായാണ് ആറ് ലക്ഷം രൂപ ചെലവഴിച്ച് എമുവിനെയും ഒട്ടകപ്പക്ഷിയെയും പൂക്കോട് വെറ്ററിനറി സർവകലാശാലയിലെത്തിച്ചത്. തുടർന്ന് വേണ്ടത്ര പരിചരണവും സംരക്ഷണവും ലഭിക്കാതെയാണ് ഇവയുടെ ജീവിതം ദുരിതത്തിലായത്.