ETV Bharat / state

ആദിവാസി യുവതിയുടെ മരണം; പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകള്‍ - മാനന്തവാടി

19ന് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി നടത്താനാണ് തീരുമാനം

tribal-woman-death-in-wayanad  wayanad  tribal-woman  tribal-woman-death  ആദിവാസി യുവതിയുടെ മരണം  പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകള്‍  മാനന്തവാടി കുറുക്കൻ മൂല  മാനന്തവാടി  കുറുക്കൻ മൂല
ആദിവാസി യുവതിയുടെ മരണം: പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകള്‍
author img

By

Published : Feb 15, 2020, 3:17 PM IST

വയനാട്: മാനന്തവാടി കുറുക്കൻ മൂലയിൽ ആദിവാസി യുവതി ശോഭ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നതായി ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിവിധ ദളിത് സംഘടനകൾ അറിയിച്ചു. 19ന് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി നടത്താനാണ് തീരുമാനം.

ഈ മാസം 19ന് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി നടത്താനാണ് തീരുമാനം. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. മൃതദേഹം കിടന്ന സ്ഥലത്തിന്‍റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളല്ല യഥാർത്ഥത്തിലുള്ള പ്രതിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഫോണ്‍ വന്നതിന് ശേഷം ശോഭ വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് അന്വേഷണത്തിനിടെ വീടിന് സമീപമുള്ള പറമ്പിൽ രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.