വയനാട്: പ്രളയവും ഉരുൾപൊട്ടലും ബാധിച്ച ഇരുന്നൂറോളം കോളനികളിൽ നിന്ന് ആദിവാസികളെ പുനരധിവസിപ്പിക്കേണ്ടതുണ്ടെന്നും പ്രത്യേക ആദിവാസി പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നും ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ ആവശ്യപ്പെട്ടു. മരടിൽ ഫ്ലാറ്റ് പൊളിക്കരുതെന്ന നിലപാടിലൂടെ രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പാണ് പുറത്തു വന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാട് മുത്തങ്ങയിലെ ആദിവാസികളെ പുറത്താക്കണമെന്നതായിരുന്നുവെന്നും സർക്കാർ പണമുള്ളവരുടെ ഒപ്പമാണെന്നും ഗീതാനന്ദൻ ആരോപിച്ചു.
പ്രളയക്കെടുതി ആദിവാസികള്‍ക്ക് പ്രത്യേക പാക്കേജ് വേണമെന്നാവശ്യം - m. geethanandan
ആദിവാസി പുനരധിവാസ പദ്ധതികൾ പട്ടികവർഗ പുനരധിവാസ വികസന മിഷനെ ഏൽപ്പിക്കണമെന്നും എം. ഗീതാനന്ദൻ ആവശ്യപ്പെട്ടു.
![പ്രളയക്കെടുതി ആദിവാസികള്‍ക്ക് പ്രത്യേക പാക്കേജ് വേണമെന്നാവശ്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4457190-741-4457190-1568633293791.jpg?imwidth=3840)