വയനാട്: നിർദ്ദിഷ്ട തൊണ്ടാർ ഡാം ജലേസേചന പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി സംഗമം സംഘടിപ്പിച്ചു. തൊണ്ടാറിലെ ആദിവാസികളെ കുടിയിറക്കി വൻകിട ഡാം നിർമിക്കാനുള്ള നീക്കം അധികൃതർ പൂർണമായും ഉപേക്ഷിക്കണമെന്നനാവശ്യപ്പെട്ട് ഇണ്ടേരിക്കുന്നിലാണ് ആദിവാസി സംഗമം നടത്തിയത്.
ജലക്ഷാമമോ വന്യജീവികളുടെ ശല്യമോ പ്രളയ ഭീഷണിയോ ഇല്ലാത്ത തൊണ്ടാർ പ്രദേശത്ത് ഗോത്ര വിഭാഗങ്ങളിൽ ഭൂരിഭാഗത്തിന്‍റെയും ജീവിതമാർഗം കൃഷിയാണ്. കുടിയൊഴിപ്പിക്കാനുള്ള നീക്കം ഒരു തരത്തിലും അനുവദിക്കില്ലന്നും പദ്ധതി ഉപേക്ഷിച്ച് ആദിവാസികളുടെ ആശങ്കയകറ്റാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആദിവാസി സംഗമം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
ഊരുമൂപ്പൻ ഹരിദാസ് പാലയാണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വിജയൻ സംഗമം ഉദ്ഘാടനം ചെയ്തു. ജനങ്ങളെ കുടിയൊഴിപ്പിച്ചുള പദ്ധതിയെ അനുകൂലിക്കില്ലന്നും ഗോത്രവിഭാഗങ്ങളുടെ ആശങ്ക ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു.