ETV Bharat / state

ഹോസ്റ്റല്‍ നിർമാണം പാതിവഴിയില്‍; ആദിവാസി കുട്ടികളുടെ താമസം പഴയ തീയേറ്ററില്‍ - tribal hostel halfway at perikaloor

നാലേകാല്‍ കോടി രൂപ ചെലവില്‍ നിർമിക്കുന്ന ഹോസ്റ്റലിന്‍റെ നിർമാണം കഴിഞ്ഞ മാർച്ച് 31ന് മുൻപ് തീർക്കണമെന്നായിരുന്നു നിർദ്ദേശം.

ട്രൈബല്‍ ഹോസ്റ്റല്‍ പാതിവഴിയില്‍; ദുരിതത്തിലായി വിദ്യാർഥികൾ
author img

By

Published : Oct 17, 2019, 4:46 PM IST

Updated : Oct 17, 2019, 5:09 PM IST

വയനാട്: പുൽപ്പള്ളിക്കടുത്ത് പെരിക്കല്ലൂരിൽ ട്രൈബൽ ഹോസ്റ്റൽ നിർമാണം മുടങ്ങിയതായി ആക്ഷേപം. ഇതോടെ, മുള്ളൻകൊല്ലിക്ക് സമീപം ആവശ്യത്തിന് സൗകര്യമില്ലാത്തതും മാസം 25000 രൂപ വാടക നല്‍കേണ്ടതുമായ പഴയ തീയേറ്ററിലാണ് ആദിവാസി വിദ്യാർഥികൾ താമസിക്കുന്നത്.
2014ലാണ് പെരിക്കല്ലൂരിൽ ട്രൈബൽ ഹോസ്റ്റൽ നിർമ്മാണം തുടങ്ങിയത്. നാലേകാൽ കോടി രൂപയാണ് ചെലവ്.

ഹോസ്റ്റല്‍ നിർമാണം പാതിവഴിയില്‍; ആദിവാസി കുട്ടികളുടെ താമസം പഴയ തീയേറ്ററില്‍
86 കുട്ടികളെയും 20 ജീവനക്കാരെയും താമസിപ്പിക്കാൻ കഴിയുന്ന വിധമാണ് നിർമാണം. രണ്ടു നിലകളിലായി ഡോർമെറ്ററി, പഠനമുറി, ഊണുമുറി തുടങ്ങിയവ കെട്ടിടത്തിലുണ്ട്. കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണ ചുമതല. കഴിഞ്ഞ മാർച്ച് 31ന് മുൻപെങ്കിലും നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. ഹോസ്റ്റല്‍ നിർമാണം മുടങ്ങിയതോടെ ആദിവാസി വിദ്യാർഥികൾ പഴയ തീയേറ്ററില്‍ തന്നെ താമസിച്ച് പഠനം തുടരേണ്ട സ്ഥിതിയാണ്.

Intro:വയനാട്ടിലെ പുൽപ്പള്ളിക്കടുത്ത് പെരിക്കല്ലൂരിൽ ട്രൈബൽ ഹോസ്റ്റൽ നിർമ്മാണം ഇഴയുന്നു 'മതിയായ താമസസൗകര്യം ഇല്ലാതെ കഷ്ടപ്പാടിൽ ആണ് ഈ മേഖലയിലെ ആദിവാസി വിഭാഗത്തിൽ ഉള്ള വിദ്യാർത്ഥികൾ.
Body:കഴിഞ്ഞ സർക്കാരിൻറെ കാലത്ത് 2014ലാണ് പെരിക്കല്ലൂരിൽ ട്രൈബൽ ഹോസ്റ്റൽ നിർമ്മാണം തുടങ്ങിയത്. നാലേകാൽ കോടി രൂപയാണ് ചെലവ്' 86 കുട്ടികളെയും 20 ജീവനക്കാരെയും താമസിപ്പിക്കാൻ കഴിയുംവിധമാണ് നിർമാണം: രണ്ടു നിലകളിലായി ഡോർമെറ്ററി, പഠനമുറി, ഊണുമുറി തുടങ്ങിയവ കെട്ടിടത്തിലുണ്ട്. കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണ ചുമതല. കഴിഞ്ഞ മാർച്ച് 31നു മുൻപ് എങ്കിലും നിർമ്മാണം പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം.
ബൈറ്റ്: ജോസ്, നാട്ടുകാരൻ

മാസം 25000 രൂപ വാടക നൽകി മുള്ളൻകൊല്ലിയിൽ ഉള്ള പഴയ സിനിമ തീയേറ്ററിൽ ആണ് ഇപ്പോൾ ഈ മേഖലയിലെ ആദിവാസി വിഭാഗത്തിൽ ഉള്ള കുട്ടികളെ പാർപ്പിച്ചിട്ടുള്ളത്. ഇവിടെയാകട്ടെ വേണ്ടത്ര സൗകര്യവുമില്ല.Conclusion:
Last Updated : Oct 17, 2019, 5:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.