വയനാട് : മാനന്തവാടി പയ്യമ്പിള്ളി കുറുക്കൻമൂലയിൽ കടുവയെ കണ്ടത്തി. മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം നടക്കുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറൂർ, കുറുക്കന്മൂല, കാടൻകൊല്ലി, കുറുവാ ഭാഗങ്ങളിലാണ് നിരോധനാജ്ഞ. ഇന്നലെ കൂട് എത്തിച്ചിരുന്നു. കുറുക്കൻമൂല മാമ്പള്ളിൽ ജിം എന്നയാളുടെ തോട്ടത്തിലാണ് കടുവയുള്ളത്.
Also Read: വയനാട്ടില്‍ കടുവ ശല്യം രൂക്ഷം; നാട്ടുകാര്‍ മൈസൂർ റോഡ് ഉപരോധിച്ചു
ഇന്നലെ രാത്രിയും കടുവ പശുക്കിടാവിനെ കൊന്നുതിന്നിരുന്നു. ചെറൂരിൽ മുണ്ടക്കൽ കുഞ്ഞേട്ടന്റെ പശുക്കിടാവിനെയാണ് കടുവ കൊണ്ടുപോയത്. 14 ദിവസത്തിനിടെ 10 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.
പത്ത് ദിവസത്തിലധികമായി ജനങ്ങൾ പ്രക്ഷോഭത്തിലായിരുന്നു. ഇന്നലെ രാത്രിയും ജനങ്ങളുടെ സമരം നോർത്ത് വയനാട് ഡി എഫ് ഒ ഓഫീസിനുമുന്നിൽ തുടർന്നിരുന്നു.