വയനാട്: രാവും പകലും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിന്നിട്ടും കടുവയെ പിടിക്കാനാവാതെ വയനാട് കുറുക്കൻമൂല. നാട് നീളെ സിസിടിവി സ്ഥാപിച്ചും കൂടുകളില്‍ കെണിയൊരിക്കിയിട്ടും ഇതിലൊന്നും പെടാതെ കടുവ ഇന്നും നാട്ടിലിറങ്ങി.
പയ്യമ്പള്ളി വടക്കുംപാടം ജോൺസൺ മാഷിന്‍റെ മൂരിക്കിടാവിനെയും ടോമിയുടെ ആടിനെയും കൊന്നു തിന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ഇതോടെ ഈ ഗ്രാമത്തിൽ നിന്ന് 16 വളർത്ത് മൃഗങ്ങളെയാണ് വന്യജീവി കൊന്ന് തിന്നത്.
അഞ്ച് കടുവ കൂട്, 20ൽ പരം നിരീക്ഷണ ക്യാമറകൾ, സി.സി ടിവി, പ്രദേശവാസികളുടെ നിരീക്ഷണം ഇവയെല്ലാം വെട്ടിച്ചിറങ്ങിയ കടുവ നാട്ടുകാർക്കും വനം വകുപ്പിനും തലവേദനയായിരിക്കുകയാണ്. കടുവയെ പിടിക്കാൻ മറ്റു ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനിടെ വയനാട് ഡി.എഫ്.ഒയെ സ്ഥലം മാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സ്ഥലം മാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. Tiger killed cow and goat last night at Wayanad