ETV Bharat / state

വയനാട് കടുവ ചത്ത നിലയില്‍; കഴുത്തില്‍ കുരുക്ക്, ജഡത്തിന് ഒരു ദിവസത്തെ പഴക്കം

സുല്‍ത്താന്‍ ബത്തേരി നെന്മേനി പാടി പറമ്പിലെ തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. പെന്മുടി കോട്ടയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയാണിതെന്ന് സംശയം

Tiger found dead in private farm Wayanad  Tiger found dead in Wayanad  Wayanad tiger attack  wild animals attack in kerala  വയനാട് സ്വകാര്യ തോട്ടത്തില്‍ കടുവ ചത്ത നിലയില്‍  സ്വകാര്യ തോട്ടത്തില്‍ കടുവ ചത്ത നിലയില്‍  സുല്‍ത്താന്‍ ബത്തേരി നെന്മേനി  കടുവയെ ചത്ത നിലയിൽ കണ്ടെത്തി  വനംവകുപ്പ്
കടുവ ചത്ത നിലയില്‍
author img

By

Published : Feb 2, 2023, 8:35 AM IST

വയനാട്: സുൽത്താൻ ബത്തേരി നെന്മേനി പാടി പറമ്പിലെ സ്വകാര്യ തോട്ടത്തില്‍ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് കടുവയുടെ ജഡം കണ്ടത്. പൊന്മുടി കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയാണിതെന്ന് സംശയമുണ്ട്.

വനംവകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി. വെറ്ററിനറി സർജന്‍ എത്തി ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.

പൊന്മുടി കോട്ടയിൽ കടുവയെ പിടികൂടാൻ മൂന്ന് കൂടുകളും എട്ട് നിരീക്ഷണ കാമറകളും സ്ഥാപിച്ചിരുന്നു. കടുവ ചത്തത് എങ്ങനെയാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ എന്ന് വനംവകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.