വയനാട്: ജില്ലയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ മൂന്നിന് കുവൈറ്റിൽ നിന്നും കോഴിക്കോട് എത്തി നിരീക്ഷണത്തിലായിരുന്ന മീനങ്ങാടി സ്വദേശിയായ 40കാരി, സൗദി അറേബ്യയിൽ നിന്നും കണ്ണൂരിലെത്തിയ കൽപ്പറ്റ സ്വദേശിയായ 28 കാരൻ, ജൂൺ 20ന് ഹൈദരാബാദിൽ നിന്ന് വന്ന കേണിച്ചിറ സ്വദേശിയായ 42കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടി സ്വദേശിനി വയനാട് ജില്ലാ ആശുപത്രിയിലും കൽപ്പറ്റ സ്വദേശി കണ്ണൂർ കൊവിഡ് ആശുപത്രിയിലും കേണിച്ചിറ സ്വദേശി പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. കേണിച്ചിറ സ്വദേശിക്ക് പാലക്കാട് അതിർത്തിയിൽ നടത്തിയ പരിശോധനയിലാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ജില്ലയിൽ ഇന്ന് നാല് പേർ രോഗമുക്തി നേടി. ആകെ 3620 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
വയനാട്ടിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - വയനാട് വാർത്ത
ജില്ലയിൽ ഇന്ന് നാല് പേർ രോഗമുക്തി നേടി