വയനാട്: ജില്ലയിൽ പ്രളയ ദുരിതാശ്വാസത്തിന്‍റെ ഭാഗമായി കിട്ടേണ്ട അടിയന്തര ധനസഹായം അർഹരായ പകുതിയിലധികം പേർക്കും ഇപ്പോഴും അകലെ. അടിയന്തര ധനസഹായം കിട്ടേണ്ട 10,008 കുടുംബങ്ങളിൽ 2439 കുടുംബങ്ങൾക്ക് മാത്രമേ ഇതുവരെ സഹായം കിട്ടിയിട്ടുള്ളു.
പുത്തമല ഉരുൾപൊട്ടൽ ഉണ്ടായ വൈത്തിരി താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർക്ക് ധനസഹായം ലഭിക്കാനുള്ളത്. ഇവിടെ ധനസഹായം കിട്ടേണ്ട 4750 കുടുംബങ്ങളിൽ 867 കുടുംബങ്ങൾക്ക് മാത്രമാണ് സഹായം ലഭിച്ചത്. മാനന്തവാടി താലൂക്കിൽ 3712 കുടുംബങ്ങൾക്കാണ് ധനസഹായം നൽകേണ്ടത്. ഇതിൽ 1070 കുടുംബങ്ങൾക്ക് സഹായം ലഭിച്ചു. സുൽത്താൻ ബത്തേരി താലൂക്കിൽ ധനസഹായത്തിന് അർഹരായ 1546 കുടുംബങ്ങളിൽ 502 കുടുംബങ്ങൾക്കാണ് സഹായം നൽകിയിട്ടുള്ളത്.
ഡാറ്റാ എൻട്രി നടപടി പൂർത്തിയായ അയ്യായിരത്തോളം കുടുംബങ്ങൾക്ക് അടുത്ത ദിവസം പണം ലഭ്യമാക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ധനസഹായം നൽകാനുള്ള നടപടിക്രമങ്ങൾ ഉടന്‍ പൂർത്തിയാക്കണമെന്ന് ജില്ലാ കലക്‌ടർ തഹസീൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വയനാട്ടിൽ പ്രളയ ദുരിതാശ്വാസം അവതാളത്തില്‍
അടിയന്തര ധനസഹായം കിട്ടേണ്ട 10,008 കുടുംബങ്ങളിൽ 2439 കുടുംബങ്ങൾക്ക് മാത്രമേ ഇതുവരെ സഹായം കിട്ടിയിട്ടുള്ളു
വയനാട്: ജില്ലയിൽ പ്രളയ ദുരിതാശ്വാസത്തിന്‍റെ ഭാഗമായി കിട്ടേണ്ട അടിയന്തര ധനസഹായം അർഹരായ പകുതിയിലധികം പേർക്കും ഇപ്പോഴും അകലെ. അടിയന്തര ധനസഹായം കിട്ടേണ്ട 10,008 കുടുംബങ്ങളിൽ 2439 കുടുംബങ്ങൾക്ക് മാത്രമേ ഇതുവരെ സഹായം കിട്ടിയിട്ടുള്ളു.
പുത്തമല ഉരുൾപൊട്ടൽ ഉണ്ടായ വൈത്തിരി താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർക്ക് ധനസഹായം ലഭിക്കാനുള്ളത്. ഇവിടെ ധനസഹായം കിട്ടേണ്ട 4750 കുടുംബങ്ങളിൽ 867 കുടുംബങ്ങൾക്ക് മാത്രമാണ് സഹായം ലഭിച്ചത്. മാനന്തവാടി താലൂക്കിൽ 3712 കുടുംബങ്ങൾക്കാണ് ധനസഹായം നൽകേണ്ടത്. ഇതിൽ 1070 കുടുംബങ്ങൾക്ക് സഹായം ലഭിച്ചു. സുൽത്താൻ ബത്തേരി താലൂക്കിൽ ധനസഹായത്തിന് അർഹരായ 1546 കുടുംബങ്ങളിൽ 502 കുടുംബങ്ങൾക്കാണ് സഹായം നൽകിയിട്ടുള്ളത്.
ഡാറ്റാ എൻട്രി നടപടി പൂർത്തിയായ അയ്യായിരത്തോളം കുടുംബങ്ങൾക്ക് അടുത്ത ദിവസം പണം ലഭ്യമാക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ധനസഹായം നൽകാനുള്ള നടപടിക്രമങ്ങൾ ഉടന്‍ പൂർത്തിയാക്കണമെന്ന് ജില്ലാ കലക്‌ടർ തഹസീൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഡാറ്റാ എൻട്രി നടപടി പൂർത്തിയായ 5000 ഓളം കുടുംബങ്ങൾക്ക് അടുത്ത ദിവസം പണം ലഭ്യമാക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ധനസഹായം നൽകാനുള്ള നടപടിക്രമങ്ങൾ ഇന്നു തന്നെ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ തഹസീൽദാർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്Conclusion: