മലപ്പുറം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കായി തൊഴിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. പട്ടികജാതി വികസന വകുപ്പും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തും വയനാട് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ശിൽപശാല തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുൽ കലാം മാസ്റ്റർ ശിൽപശാല ഉദ്ഘാടനം ചെയ്‌തു.
വ്യക്തി വികാസവും കുടുംബ സുരക്ഷിതത്വവും സാമൂഹ്യ ഉന്നമനവും പ്രാപ്യമാക്കുന്നതിന് നിത്യ വരുമാനം ലഭിക്കുന്ന തൊഴിലുണ്ടായേ തീരൂവെന്നും അതിനുള്ള മാതൃകാ പദ്ധതികളാണ് ഇത്തരം പരിപാടികൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.