വയനാട്: ബാണാസുരസാഗർ അണക്കെട്ടിന്‍റെ ഷട്ടറുകൾ 15 സെന്‍റിമീറ്റർ കൂടി ഉയർത്തി. കഴിഞ്ഞ ദിവസം അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകളും 30 സെന്‍റിമീറ്റർ ഉയർത്തിയിരുന്നു. സെക്കൻഡിൽ 25 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഷട്ടറുകൾ വീണ്ടും ഉയർത്തിയോടെ ഇത് സെക്കൻഡിൽ 37.5 ക്യുബിക് മീറ്റർ ആയി വർധിച്ചു. ഇക്കൊല്ലം കാലവർഷത്തിൽ ആദ്യമായാണ് അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തുന്നത്. ജില്ലയിൽ ഇന്ന് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്.
ബാണാസുരസാഗർ അണക്കെട്ടിന്‍റെ ഷട്ടറുകൾ 15 സെന്‍റിമീറ്റർ ഉയർത്തി - Banasurasagar Dam shutters raised
വയനാട്ടിൽ ഇന്ന് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്.