വയനാട്: വളർത്ത് മൃഗങ്ങളിൽ നിന്നാണ് ഈ വർഷം കുരങ്ങുപനി ബാധിച്ചതെന്നും കാട്ടിൽ പോയവർ അസുഖ ബാധിതരായെന്ന ധാരണ തെറ്റാണെന്നും ഡിഎംഒ ഡോ. ആർ രേണുക. ഇക്കൊല്ലം ഇതുവരെ മൂന്ന് പേർക്കാണ് വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്.
കഴിഞ്ഞ വർഷം ഏഴ് പേർക്ക് രോഗം സ്ഥിരീകരിക്കുകയും അതിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.