വയനാട്: സംസ്ഥാനത്ത് പ്രളയത്തിൽ കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണം ഉടൻ പൂര്‍ത്തിയാക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ. ട്രഷറിയിലെ തടസമാണ് വയനാട്ടിൽ ചിലയിടത്ത് നഷ്ടപരിഹാരം വൈകാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാര വിതരണത്തിലെ അപാകതയെ കുറിച്ച് ഇടിവി ഭാരത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
പുൽപ്പള്ളി, മുള്ളങ്കൊല്ലി മേഖലയിൽ മൂന്നു കോടി രൂപയുടെ നഷ്ടപരിഹാരം അടുത്ത ആഴ്ച വിതരണം ചെയ്യും. പ്രളയത്തിൽ വയനാട്ടിലെ കാർഷിക മേഖലയിൽ ഉണ്ടായ നഷ്ടം പ്രത്യേക പാക്കേജിലൂടെ നികത്താനാണ് ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം വയനാടിനെ തിരിച്ചു കൊണ്ടു വരാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. നോഡൽ ഓഫീസർമാരെ വൈകാതെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.