ETV Bharat / state

ബത്തേരി കോഴ വിവാദം; ബിജെപി ജില്ല പ്രസിഡന്‍റിനെ ചോദ്യം ചെയ്യുന്നു - saji sankar crime branch

വയനാട് ബിജെപി ജില്ല പ്രസിഡന്‍റ് സജി ശങ്കർ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി.

ബത്തേരി കോഴ വിവാദം  ബത്തേരി കോഴ വിവാദം വാർത്ത  സജി ശങ്കറിനെ ചോദ്യം ചെയ്യുന്നു  വയനാട് ബിജെപി ജില്ല പ്രസിഡന്‍റ്  സജി ശങ്കർ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി  saji shankar news  sulthan bathery bribery case  Sulthan Bathery bribery case  saji sankar crime branch  BJP District president
ബത്തേരി കോഴ വിവാദം; സജി ശങ്കറിനെ ചോദ്യം ചെയ്യുന്നു
author img

By

Published : Jul 21, 2021, 12:57 PM IST

വയനാട്: സുൽത്താൻ ബത്തേരി കോഴക്കേസിൽ ബിജെപി ജില്ല പ്രസിഡന്‍റിനെ ചോദ്യം ചെയ്യുന്നു. വയനാട് ജില്ല പ്രസിഡന്‍റ് സജി ശങ്കർ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. നിലവിൽ കേസ് അന്വേഷിക്കുന്ന ജില്ല ക്രൈം ബ്രാഞ്ചാണ് സജി ശങ്കറിനെ ചോദ്യം ചെയ്യുന്നത്.

ബത്തേരിയിലെ കോഴ വിവാദത്തെത്തുടർന്ന്‌ ബിജെപിയിൽ അച്ചടക്ക നടപടിയും രാജിയും നടന്നിരുന്നു. യുവമോർച്ച ജില്ല പ്രസിഡന്‍റിനെയും മണ്ഡലം പ്രസിഡന്‍റിനെയും സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തു. ജില്ലാ പ്രസിഡന്‍റ്‌ ദീപു പുത്തൻ പുരയിൽ, മണ്ഡലം പ്രസിഡന്‍റ്‌ ലിലിൽ കുമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നഗരസഭ കമ്മറ്റി ഭാരവാഹികൾ രാജിവച്ചു. കോഴ വിവാദത്തിൽ ആരോപണം ഉയർന്ന നേതാക്കൾക്കെതിരെ ഈ നേതാക്കൾ വിമർശനമുയർത്തിയിരുന്നു. ഇതേത്തുടർന്നാണ്‌ നടപടി.

READ MORE: സ്ഥാനാർഥിയാകാൻ കോഴ; കെ. സുരേന്ദ്രനെതിരെ കേസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.