സുല്‍ത്താന്‍ ബത്തേരി: സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സർക്കാർ ലാബിൽ നടത്തണമെന്ന ആവശ്യം തള്ളി. ശബ്ദ പരിശോധന സംസ്ഥാന സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബിൽ തന്നെ നടത്തും.
Also Read: മുല്ലപ്പെരിയാറില്‍ വനം-ജലവിഭവ വകുപ്പുകള്‍ക്ക് വ്യത്യസ്‌ത നിലപാടെന്ന് പ്രതിപക്ഷം
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സംസ്ഥാനത്തെ ലബോറട്ടറികളിൽ വിശ്വാസമില്ലെന്ന് കാട്ടി നൽകിയ ഹർജിയാണ് തള്ളിയത്. നേരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സുരേന്ദ്രന്‍റെ ശബ്ദ സാമ്പിളുകൾ ശേഖരിച്ചിരുന്നു.