ETV Bharat / state

മക്കളെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ മർദ്ദിച്ചതായി പരാതി

author img

By

Published : May 12, 2020, 3:53 PM IST

പുഴ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികളെ അഞ്ചംഗ സംഘം അപമാനിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാൻ പോയ യുവതികളിൽ ഒരാളുടെ പിതാവിനെ പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.

വയനാട്ടില്‍ യുവതികളെ ആക്രമിച്ചു; ചോദ്യം ചെയ്യാൻ പോയ യുവതികളിൽ ഒരാളുടെ പിതാവിനും മര്‍ദ്ദനം  latest crime wayanad
വയനാട്ടില്‍ യുവതികളെ ആക്രമിച്ചു; ചോദ്യം ചെയ്യാൻ പോയ യുവതികളിൽ ഒരാളുടെ പിതാവിനും മര്‍ദ്ദനം

വയനാട്: മാനന്തവാടിക്കടുത്ത് എടവകയിൽ മകളെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത അച്ഛനെ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. എന്നാൽ കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമം നടത്തിയതായി പരാതിക്കാർ പറയുന്നു. എടവക എളുമന്ദത്ത് ഈ മാസം എട്ടിനായിരുന്നു സംഭവം. പുഴ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികളെ അഞ്ചംഗ സംഘം അപമാനിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാൻ പോയ യുവതികളിൽ ഒരാളുടെ പിതാവിനെ പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. എള്ളുമന്ദം സ്വദേശികളായ വെള്ളരിപാലം നിനോജ്, മൂലപീടിക അനൂപ് , അനീഷ്, ബിനീഷ്, അജീഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികൾ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. കോട്ടയത്ത് ജേർണലിസം വിദ്യാർഥിനികളാണ് പരാതിക്കാരായ യുവതികൾ.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.