ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച ബംഗ്ലാദേശിന്‍റെ യുവ പേസറാണ് ഹസൻ മഹമൂദ്. മത്സരത്തിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭമാൻ ഗിൽ എന്നിവരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം റിഷഭ് പന്തും പുറത്തായി. ഈ നാല് സൂപ്പര്‍ താരങ്ങളെ ക്രീസില്‍ നിന്ന് പുറത്തെത്തിച്ചത് ഹസന്‍റെ ഉജ്വല പ്രകടനമാണ്.
HISTORY AT CHEPAUK 👌
— Johns. (@CricCrazyJohns) September 20, 2024
Hasan Mahmud becomes the first Bangladesh bowler to take five wicket haul in India. pic.twitter.com/eEAyk3UFkm
ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബംഗ്ലാദേശ് ബൗളറായി ഹസൻ മഹമൂദ് ചരിത്രം സൃഷ്ടിച്ചു. താരത്തിന്‍റെ മിന്നുന്ന പ്രകടനത്തിന്‍റെ പിൻബലത്തിൽ ബംഗ്ലാദേശ് ആദ്യ ടെസ്റ്റിൽ ആതിഥേയരായ ടീമിനെ 376 റൺസിന് പുറത്താക്കി. കൃത്യതയോടെ പന്തെറിഞ്ഞ ബംഗ്ലാദേശിന്‍റെ വലംകൈയ്യൻ ഫാസ്റ്റ് ബൗളർ മഹ്മൂദ് ഒന്നാം ഇന്നിങ്‌സിൽ 22.2 ഓവറിൽ 83 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. 2007ന് ശേഷം 17 വർഷത്തിനിടെ ആദ്യമായി ഇന്ത്യയ്‌ക്കെതിരെ ഏറ്റവും വേഗത്തിൽ 5 വിക്കറ്റ് വീഴ്ത്തുന്ന ഏഷ്യൻ ഫാസ്റ്റ് ബൗളറായി മാറി ഹസന്‍.
Best bowling figures by a Bangladeshi bowler in India in Tests
— CricTracker (@Cricketracker) September 20, 2024
5/83 - Hasan Mahmud, Chennai, 2024
4/108 - Abu Jayed, Indore, 2019
3/55 - Taskin Ahmed, Chennai, 2024
3/85 - Al-Amin Hossain, Kolkata, 2019
3/91 - Ebadot Hossain, Kolkata, 2019 pic.twitter.com/HsA2MPPEbq
ചെന്നൈ പിച്ചിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ നസ്‌മുൽ ഹുസൈൻ ഷാന്‍റോ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അപകടകാരിയായ ഋഷഭ് പന്തിനെ പുറത്താക്കി. ഇന്ത്യയുടെ സ്കോർ 4 വിക്കറ്റിന് 96 എന്ന നിലയിൽ എത്തിച്ചു. അഞ്ചാം വിക്കറ്റ് വീഴ്ത്താൻ താരത്തിന് ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. ഇന്ത്യ ഏഴാം വിക്കറ്റിൽ 199 റൺസിന്‍റെ കൂറ്റൻ കൂട്ടുകെട്ടുണ്ടാക്കുകയും ബംഗ്ലാദേശിനെ പിന്നോട്ട് തള്ളുകയും ചെയ്തു.
🥇 First 🇧🇩 bowler to pick up a Test five-for in India
— ESPNcricinfo (@ESPNcricinfo) September 20, 2024
☝ Back-to-back five-wicket hauls
24-year-old Hasan Mahmud wraps up the innings; India have been bowled out for 376 🎯 https://t.co/hBUP43TiZJ #INDvBAN pic.twitter.com/zSQt8IT4Ma
ഒരു ടെസ്റ്റ് ഇന്നിംഗ്‌സിൽ 83 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയത് ഒരു ബംഗ്ലാദേശ് ബൗളറുടെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രകടനമാണ്. ഇന്ത്യക്കെതിരെ ഒരു ബംഗ്ലാദേശ് ബൗളറുടെ അഞ്ചാമത്തെ മികച്ച ബൗളിംഗ് പ്രകടനം കൂടിയാണിത്. കഴിഞ്ഞ രണ്ട് ഇന്നിംഗ്‌സുകളിലായി 5 വിക്കറ്റ് നേടുന്ന രണ്ടാമത്തെ നേട്ടമാണിത്. നേരത്തെ, പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ 43 റൺസിന് താരം 5 വിക്കറ്റ് വീഴ്ത്തിയിരുന്നു.
Also Read: ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ - Duleep Trophy tournament