വയനാട്: വയനാട് ജില്ലയിലെ വന പാതകളിലൂടെ അതിർത്തി കടന്ന് അയൽ സംസ്ഥാനത്തു നിന്നുള്ളവർ എത്തുന്നത് ഒഴിവാക്കാൻ പഞ്ചായത്ത് തല നിരീക്ഷണ സംവിധാനമൊരുക്കി ജില്ല ഭരണകൂടം. അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങൾ ശുചീകരിക്കുന്നതിന് ജില്ലയിൽ പ്രത്യേക സമയക്രമവും തയ്യാറാക്കി.
മന്ത്രി എ.കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആരോഗ്യ വകുപ്പ് നൽകുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് തോട്ടം തൊഴിലാളികൾക്ക് ജോലി നൽകാൻ ഉടമകളോട് നിർദേശിച്ചെന്നും മന്ത്രി പറഞ്ഞു.