വയനാട്: കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മരം വീണ് ആറ് വയസുകാരി മരിച്ചു. തവിഞ്ഞാൽ വാളാട് തോളക്കര കോളനിയിൽ ബാബുവിൻ്റെ മകൾ ജ്യോതികയാണ് മരിച്ചത്. അപകടത്തിൽ ബാബുവിൻ്റെ ഒരു കാൽ പൂർണമായും നഷ്ടപ്പെട്ടു. ഇദ്ദേഹത്തെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ കാരാപ്പുഴ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ അഞ്ച് സെന്‍റിമീറ്റര്‍ ഉയർത്തിയിട്ടുണ്ട്. ഇത് ഉച്ചയോടെ 10 സെന്‍റിമീറ്റര്‍ കൂടി ഉയർത്തുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
വീടിന് മുകളിലേക്ക് മരം വീണ് ആറുവയസുകാരി മരിച്ചു - Six year old girl
തവിഞ്ഞാൽ വാളാട് തോളക്കര കോളനിയിൽ ജ്യോതികയാണ് മരിച്ചത്