ETV Bharat / state

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ നിന്ന് പുറത്താക്കാൻ സഭ ; വിളിച്ചുകൊണ്ടുപോകണമെന്ന് കുടുംബത്തിന് സഭയുടെ കത്ത്

author img

By

Published : Aug 17, 2019, 11:26 AM IST

Updated : Aug 17, 2019, 11:53 AM IST

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസിയെ മഠത്തിൽ നിന്ന് ഇറക്കി വിടാൻ നീക്കം. പ്രശ്നം നിയമപരമായി നേരിടുമെന്ന് സിസ്റ്റർ ലൂസി

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ നിന്ന് പുറത്താക്കാൻ സഭ ; വിളിച്ചുകൊണ്ടുപോകണമെന്ന് കുടുംബത്തിന് സഭയുടെ കത്ത്

വയനാട് : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയെ വയനാട്ടിലെ കാരക്കാമലയിലുള്ള മഠത്തിൽ നിന്ന് ഇറക്കി വിടാൻ നീക്കം. സിസ്റ്റർ ലൂസിയെ മഠത്തിൽനിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്ററുടെ അമ്മയ്ക്ക് സഭ കത്തയച്ചു. ഇന്നുതന്നെ മഠത്തിൽ നിന്നും ഇറങ്ങണമെന്നും കത്തിലുണ്ട്. സിസ്റ്റർ ലൂസി തുടർച്ചയായി സഭാ നിയമങ്ങൾ ലംഘിച്ചതു കൊണ്ടാണ് നടപടിയെന്നാണ് വിശദീകരണം.

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്നും, ജീവിതശൈലിയിൽ മാറ്റം വരുത്തണമെന്ന് സഭ ആവശ്യപ്പെട്ടിട്ടും സിസ്റ്റർ ലൂസി അതിന് തയ്യാറായില്ലെന്നും കത്തിൽ പറയുന്നു. സഭയിൽ നിന്ന് പുറത്താക്കുന്നത് വരെയുള്ള സിസ്റ്റർ ലൂസിയുടെ ശമ്പളം സഭയ്ക്ക് അവകാശപ്പെട്ടതാണെങ്കിലും അതിനു സഭ അവകാശം ഉന്നയിക്കില്ലെന്നും കത്തിലുണ്ട്. അതേസമയം കത്തിൽ പ്രായമായ അമ്മയെ അപമാനിക്കുകയാണ് സഭ ചെയ്തതെന്നും പ്രശ്നം നിയമപരമായി നേരിടുമെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു.

Intro: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസിയെ വയനാട്ടിലെ കാരക്കാമലയിലുള്ള മഠത്തിൽ നിന്ന് ഇറക്കി വിടാൻ നീക്കം .സിസ്റ്റർ ഇന്ന് ഇറങ്ങണം എന്ന് ആവശ്യപ്പെട്ടുളള കത്ത് കുടുംബത്തിനാണ് സഭ അയച്ചിട്ടുള്ളത്

Body:സിസ്റ്റർ ലൂസിയെ മഠത്തിൽനിന്ന് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ട് സിസ്റ്ററുടെ അമ്മയ്ക്കാണ് സഭ കത്തയച്ചിട്ടുള്ളത് .സിസ്റ്റർ ലൂസി തുടർച്ചയായി സഭാ നിയമങ്ങൾ ലംഘിച്ചതു കൊണ്ടാണ് സഭയിൽ നിന്ന് പുറത്താക്കുന്നത് എന്നാണ് കത്തിൽ പറയുന്നത്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്നും കത്തിലുണ്ട്. ജീവിതശൈലിയിൽ മാറ്റം വരുത്തണമെന്ന് സഭ ആവശ്യപ്പെട്ടിട്ടും സിസ്റ്റർ അതിന് തയ്യാറായില്ല എന്ന് കത്തിൽ പറയുന്നു. സഭയിൽ നിന്ന് പുറത്താക്കുന്നത് വരെയുള്ള സിസ്റ്റർ ലൂസി യുടെ ശമ്പളം സഭയ്ക്ക് അവകാശപ്പെട്ടതാണെങ്കി ലും അതിനു സഭ അവകാശം ഉന്നയിക്കില്ലെന്നും കത്തി ൽ പറയുന്നുണ്ട്.

Conclusion: കത്തിൽ പ്രായമായ അമ്മയെ അപമാനിക്കുകയാണ് സഭ ചെയ്തതെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. പ്രശ്നം നിയമപരമായി നേരിടാൻ ആണ് സിസ്റ്ററുടെ തീരുമാനം.
Last Updated : Aug 17, 2019, 11:53 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.