വയനാട്: ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വയനാട് എ.എസ്.പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സർവജന സ്‌കൂള്‍ സന്ദര്‍ശിച്ചു.
ഷഹലയുടെ മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു. സംഭവത്തിൽ സ്കൂളിലെ മൂന്ന് അധ്യാപകർക്കെതിരെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.ജിസ മെറിൻ ജോയ്‌ക്കെതിരെയുമാണ് കേസ് എടുത്തിട്ടുള്ളത്. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസ്. അദ്ധ്യാപകൻ സി.വി.ഷജിൽ ആണ് ഒന്നാം പ്രതി. സ്കൂൾ പ്രിൻസിപ്പാൾ എ. കെ. കരുണാകരൻ, വൈസ് പ്രിൻസിപ്പാൾ കെ.കെ മോഹനൻ എന്നിവരാണ് മറ്റു പ്രതികൾ.