വയനാട്: ഷഹലയുടെ മരണത്തോടെ സര്‍വജന സ്‌കൂളില്‍ പഠനം തുടരുക എന്നത് കുട്ടികളില്‍ പലരും പേടിയോടെയാണ് കാണുന്നത്. ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് തങ്ങളുടെ കൂട്ടുകാരി മരിച്ചു എന്നത് പല കുരുന്നുകൾക്കും ഉൾക്കൊള്ളാൻ ആയിട്ടില്ല. കുട്ടികൾക്ക് കൗൺസിലിങ് ഉൾപ്പെടെയുള്ളവ നൽകേണ്ടതുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു.
ഷഹലയുടെ ബന്ധുവും സഹപാഠിയുമായ നസ്‌ല ഫാത്തിമക്കും ഉറ്റസുഹൃത്തിന്‍റെ വേര്‍പാട് താങ്ങാനായിട്ടില്ല. ഷഹലയെയും നസ്‌ലയെയും ഇക്കൊല്ലമാണ് സ്വകാര്യ സ്കൂളിൽ നിന്ന് മാറ്റി സർക്കാർ സ്കൂളായ ബത്തേരി സര്‍വജനയിൽ പ്രവേശിപ്പിച്ചത്. പൊതുവിദ്യാഭ്യാസ സ്ഥാപനത്തോടുള്ള വിശ്വാസം കൊണ്ടാണ് ഇരുവരുടെയും രക്ഷിതാക്കൾ മക്കളെ സർക്കാർ സ്കൂളിൽ പഠിക്കാൻ അയച്ചത്. എന്നാൽ ഇപ്പോൾ വിശ്വാസമെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് രക്ഷിതാക്കള്‍.