ETV Bharat / state

രാഹുലിന്‍റെ പത്രികാ സമര്‍പ്പണം വ്യാഴാഴ്ച: പ്രത്യേക സുരക്ഷയൊരുക്കി പൊലീസ് - Rahul Gandhi

സുരക്ഷാ പരിശോധനക്കായി എസ്.പി.ജി. സംഘം ഇന്നെത്തും. തണ്ടർബോൾട്ടിനും തീവ്രവാദ വിരുദ്ധ സ്ക്വാഡിനുമൊപ്പം കേന്ദ്രസേനയേയും അദ്ദേഹം എത്തുന്ന സ്ഥലങ്ങളിൽ വിന്യസിക്കും.

രാഹുലിന്റെ പത്രികാ സമര്‍പ്പണം വ്യാഴാഴ്ച ; പ്രത്യേക സുരക്ഷയൊരുക്കി പൊലീസ്
author img

By

Published : Apr 1, 2019, 1:23 PM IST

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഏപ്രില്‍ നാലിന് വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ സുരക്ഷ മൂന്നിരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ചു. മാവോയിസ്റ്റ് ഭീഷണി കൂടി കണക്കിലെടുത്താണ് നീക്കം.സുരക്ഷ പദ്ധതിയെക്കുറിച്ച് അടിയന്തിര റിപ്പോർട്ട് തയാറാക്കാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡിനോടും വയനാട് എസ്.പിയോടും ഡി.ജി.പി നിർദേശിച്ചു.സുരക്ഷാ പരിശോധനക്കായി എസ്.പി.ജി. സംഘം ഇന്നെത്തും.

രാഹുൽഗാന്ധിയുടെസന്ദർശന പരിപാടികളുടെകൃത്യമായ വിവരം എസ്.പി.ജിയിൽ നിന്ന് ശേഖരിക്കണം. അഞ്ചുതവണയെങ്കിലും രാഹുൽഗാന്ധി വയനാട്ടിൽ എത്തുമെന്നാണ് കരുതുന്നത് . ഈ ദിവസങ്ങളിൽ തണ്ടർബോൾട്ടിനും തീവ്രവാദ വിരുദ്ധ സ്ക്വാഡിനുമൊപ്പം കേന്ദ്രസേനയേയും അദ്ദേഹം എത്തുന്ന സ്ഥലങ്ങളിൽ വിന്യസിക്കും. രാഹുലിന്‍റെ വാഹന വ്യൂഹം, സമ്മേളന സ്ഥലങ്ങൾ, വോട്ടഭ്യർത്ഥിക്കാനെത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷ ഒരുക്കും. വോട്ടെടുപ്പ് ദിവസം അദ്ദേഹം വയനാട്ടിൽ ഉണ്ടാകില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.

നിലവിൽമാവോയിസ്റ്റ് ഭീഷണിയുള്ള മുപ്പതിലേറെ ബൂത്തുകൾ വയനാട്ടിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് ഇത്തരം കേന്ദ്രങ്ങളെ അതീവസുരക്ഷാ മേഖലയായി കരുതി പ്രത്യേക പദ്ധതി തയാറാക്കും. വയനാട് എസ്.പിക്കും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെചുമതലയുള്ള എസ്.പി ദേബേഷ് കുമാർ ബെഹ്റക്കുമാണ് പദ്ധതി തയാറാക്കാനുള്ള ചുമതല.

Intro:Body:

രാഹൂൽ ഗാന്ധി സ്ഥാനാർത്ഥിയായതോടെ വയനാട്ടില്‍ സുരക്ഷ മൂന്നിരട്ടിയായി വർധിപ്പിക്കാൻ തീരുമാനം. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെടാനും തീരുമാനിച്ചു. സുരക്ഷ പദ്ധതിയെക്കുറിച്ച് അടിയന്തിര റിപ്പോർട്ട് തയാറാക്കാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡിനോടും വയനാട് എസ്.പിയോടും ഡി.ജി.പി നിർദേശിച്ചു. സുരക്ഷാ പരിശോധനയ്ക്കായി എസ്.പി.ജി. സംഘം ഇന്നെത്തും

രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് പൊലീസിനെയാണ്. മാവോയിസ്റ്റ് ഭീഷണി മൂലം കഴിഞ്ഞതവണ സന്ദർശന അനുമതി നൽകാത്ത വയനാട്ടിലേക്കാണ് രാഹുൽഗാന്ധി സ്ഥാനാർഥിയായി എത്തുന്നത്. ഒപ്പം ഏറ്റുമുട്ടൽ കൊലപാതകത്തിന് പകരം വീട്ടുംഎന്ന മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുകയും ചെയ്യുന്നു. മാവോയിസ്റ്റ് ആക്രമണംഉണ്ടായേക്കാം എന്ന വിലയിരുത്തലിലാണ് സുരക്ഷ ഒരുക്കുന്നത്. രാഹുൽഗാന്ധിയുടെ  സന്ദർശന പരിപാടികളുടെ  കൃത്യമായ വിവരം എസ്.പി.ജിയിൽ നിന്ന് ശേഖരിക്കുകയാണ് ആദ്യജോലി.

അഞ്ചുതവണയെങ്കിലും രാഹുൽഗാന്ധി വയനാട്ടിൽ എത്തുമെന്നാണ് കരുതുന്നത് ‌.ഈ ദിവസങ്ങളിൽ തണ്ടർബോൾട്ടിനും തീവ്രവാദ വിരുദ്ധ സ്ക്വാഡിന് ഒപ്പം കേന്ദ്രസേനയേയും അദ്ദേഹം എത്തുന്ന സ്ഥലങ്ങളിൽ വിന്യസിക്കും. വോട്ടെടുപ്പ് ദിവസം അദ്ദേഹം വയനാട്ടിൽ വരില്ലെന്നാണ് പൊലീസിന്റെ പ്രതീക്ഷ. എത്തുന്നുണ്ടെങ്കിൽ പ്രതിസന്ധി വീണ്ടും കനക്കും. നിലവിൽ  മാവോയിസ്റ്റ് ഭീഷണിയുള്ള മുപ്പതിലേറെ ബൂത്തുകൾ വയനാട്ടിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് ഇത്തരം കേന്ദ്രങ്ങളെ അതിസുരക്ഷാ മേഖലയായി കരുതി പ്രത്യേക പദ്ധതി തയാറാക്കും. വയനാട് എസ്.പിക്കും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയുള്ള എസ്.പി ദേബേഷ് കുമാർ ബെഹ്റയക്കുമാണ് പദ്ധതി തയാറാക്കാനുള്ള ചുമതല.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.