വയനാട്: ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ തെരച്ചിൽ തുടരുന്നു. ഏഴ് പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുവരെ പത്തുപേരുടെ മൃതദേഹമാണ് ലഭിച്ചത്. സബ് കലക്‌ടർ എന്‍എസ്‌കെ ഉമേഷിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.
സംഭവസ്ഥലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇന്നലെ രാത്രി സമീപത്തെ പാലം പൊളിച്ച് പുതിയ താൽക്കാലിക പാലം നിർമിച്ചിരുന്നു. 2,200-ഓളം പേരെയാണ് പുത്തുമല- മുണ്ടക്കൈ മേഖലയിൽ നിന്നും ഇതുവരെ ഒഴിപ്പിച്ചത്.