വയനാട്: രാജ്യത്തിന്‍റെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം വര്‍ണ്ണാഭമായി ആഘോഷിച്ച് വയനാട് ജില്ല. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിശിഷ്ടാതിഥിയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പൊലീസ് സേനാ വിഭാഗത്തിന്‍റെ മൂന്ന് പ്ലാറ്റൂണുകളാണ് ഇത്തവണ പരേഡ് ബേസ് ലൈനില്‍ അണിനിരന്നത്.
ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വയനാട്ടിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു - republic day
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പരേഡിൽ വിശിഷ്ടാതിഥിയായിരുന്നു