വയനാട്: സുൽത്താൻ ബത്തേരി നഗരസഭയിലെ തൊടുവെട്ടി ഡിവിഷനിൽ റീ പോളിങ് പുരോഗമിക്കുന്നു. 11 മണി വരെ 43 ശതമാനം പേർ പോളിങ് രേഖപ്പെടുത്തി. യന്ത്ര തകരാറുകാരണം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. ഈ മാസം 10 ന് നടന്ന വോട്ടെടുപ്പിൽ യന്ത്ര തകരാറുകാരണം മൂന്ന് യന്ത്രങ്ങളിലായാണ് ഇവിടെ വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ഇതിൽ ഒരു യന്ത്രം തകരാറിലായതിനാൽ ഇതിലെ വോട്ടെണ്ണാൻ കഴിഞ്ഞിരുന്നില്ല. രണ്ടു യന്ത്രങ്ങളിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു മുന്നിട്ടു നിന്നിരുന്നത്. ഇന്ന് രാത്രി 8 മണിക്ക് ഇവിടെ വോട്ടെണ്ണും. 35 ഡിവിഷനുകളുള്ള സുൽത്താൻ ബത്തേരി നഗരസഭയിൽ 23 സീറ്റ് എല്‍ഡിഎഫ് നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ തൊടുവെട്ടിയിലെ ജയപരാജയങ്ങൾ നഗരസഭാ ഭരണത്തിൽ നിർണായകമാവില്ല.
സുൽത്താൻ ബത്തേരി തൊടുവെട്ടി ഡിവിഷനില്‍ റീപോളിങ് പുരോഗമിക്കുന്നു
യന്ത്ര തകരാറുകാരണം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് ഇന്ന് റീപോളിങ് നടത്തുന്നത്