വയനാട് : മയക്കുമരുന്ന് പാര്‍ട്ടിക്കിടെ ടി.പി വധകേസ് പ്രതി കിർമാണി മനോജ് അറസ്റ്റില്‍. പടിഞ്ഞാറത്തറ റിസോർട്ടില്‍ നടന്ന മയക്കുമരുന്ന് പാർട്ടിക്കിടെയാണ് ഇയാള്‍ പിടിയിലായത്.
കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ട നേതാവിൻ്റെ വിവാഹ വാർഷിക ആഘോഷമാണ് റിസോർട്ടിൽ നടന്നത്. എംഡിഎംഎ, കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്നുകള്‍ ഇവിടെ നിന്നും കണ്ടെത്തി.
സംഭവത്തിൽ 15 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. നിരവധി കേസുകളിലെ പ്രതികളായ ക്വട്ടേഷൻ സംഘാംഗങ്ങളാണ് പിടിയിലായത്.