വയനാട്: വന്യജീവി സങ്കേതത്തിലെ മൂന്നര കിലോമീറ്റർ പരിധിയെ പരിസ്ഥിതി ദുർബല മേഖലയാക്കിയ കരടു വിജ്ഞാപനം പിൻവലിക്കാൻ കേന്ദ്രസർക്കാരിൽ സംസ്ഥാനം സമ്മർദ്ദം ചെലുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി സർവ കക്ഷിയോഗം വിളിക്കണം. പ്രദേശത്തെ നിരവധി കർഷകരെ ബാധിക്കുന്ന കാര്യമാണിത്. വിജ്ഞാപനം ജനുവരി 28ന് വന്നിട്ടും സംസ്ഥാന സർക്കാർ ഇതുവരെ ഇടപെടാത്തത് ദുരൂഹമാണെന്നും രമേശ് ചെന്നിത്തല വയനാട്ടിൽ പറഞ്ഞു.
വയനാട് വന്യജീവി സങ്കേതത്തിലുൾപ്പെട്ട സ്ഥലം പരിസ്ഥിതി ദുർബല മേഖലയാക്കുന്നതിനെതിരെ ചെന്നിത്തല - വയനാട് വന്യജീവി സങ്കേതം
ഇതുമായി ബന്ധപ്പെട്ട കരടു വിജ്ഞാപനം പിൻവലിക്കാൻ കേന്ദ്രസർക്കാരിൽ സംസ്ഥാനം സമ്മർദ്ദം ചെലുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
വയനാട് വന്യജീവി സങ്കേതത്തിലുൾപ്പെട്ട സ്ഥലം പരിസ്ഥിതി ദുർബല മേഖലയാക്കുന്നതിനെതിരെ ചെന്നിത്തല