സിപിഎമ്മിന് രാഹുല്‍ ഗാന്ധി മറുപടി പറയേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ നേതാക്കള്‍ക്ക് മറുപടി പറയാന്‍ മാത്രമേ സിപിഎം ഉള്ളൂ. യച്ചൂരിയോടു പോലും കേരളത്തിലെ സിപിഎമ്മുകാർ മാന്യത കാണിച്ചില്ലന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യച്ചൂരിയുടെ ദേശീയ ബദല്‍ പൊളിച്ചത് കേരളത്തിലുള്ളവരാണന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധി ബിജെപിക്കെതിരായി തന്നെയാണ് മല്‍സരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി. സിപിഎമ്മിന്‍റെ വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയില്ലെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസിന്‍റെയും നെഹ്റു കുടുംബത്തിന്റെയും സംസ്കാരമാണ് അത് തെളിയിക്കുന്നത്. സിപിഎമ്മിന് എതിരെ പറയില്ലെന്ന രാഹുലിന്‍റെ നിലപാട് മാതൃകയാക്കേണ്ടതാണെന്നും തിരുവനന്തപുരം കേസരി ഹാളില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ ഉമ്മൻ ചാണ്ടി പറഞ്ഞു.
കേരളത്തിൽ രാഹുൽ മത്സരിക്കുന്നത് ഇടതിന് എതിരായാണെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. പ്രസംഗവും പ്രവർത്തനവും തമ്മിൽ യാതൊരു ബന്ധവുമില്ലാത്തതിനാലാണ് രാഹുൽ സി പി എമ്മിനെതിരേ പ്രതികരിക്കില്ലെന്ന് പറയുന്നതെന്നും എസ് ആർ പി പറഞ്ഞു.